"Woods are lovely dark and deep" എന്നു തുടങ്ങുന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വിശ്വപ്രസിദ്ധ വരികൾ ഉദ്ധരിച്ചുകൊണ്ട് miles to go before i sleep and miles to go before i sleep എന്ന് ആഹ്വാനം ചെയ്യുന്നിടത്ത് നിറുത്തിയ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ 125-ാം ജന്മദിനം ഭാരതം ആഘോഷിക്കുന്ന ദിവസമാണ് നാളെ. പ്രപഞ്ചത്തിന്റെ, പ്രകൃതിഭംഗിയുടെ തമോമയവും അഗാധവുമായ ജ്ഞാനഭംഗികളിൽ ആകൃഷ്ടനാകുമ്പോഴും ഉറങ്ങുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനത്തെത്താനുള്ള പ്രയാണ യാഥാർത്ഥ്യത്തെ നെഹ്‌റു ഓർമ്മിപ്പിക്കുന്നു. ഇവിടെ ഉറക്കം പതിവുനിദ്രയല്ല. ഈ ജീവപ്രയാണത്തിലെ അന്തിമമായ നിദ്രയാണ്. ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏറെ മുന്നോട്ടു പോകണമിനിയുമെന്നാണ് നെഹ്രു റോബർട്ട് ഫ്രോസ്റ്റിന്റെ വരികളിലൂടെ ഓർമ്മിപ്പിക്കുന്നത്. ജാഗ്രത-അതാണ് നെഹ്രുവിന്റെ ജീവിതവേദാന്തം.
ഇന്ത്യയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്താനും ലോകത്തെ ഇന്ത്യൻ യുവതയുടെ ഹൃദയത്തിൽ അടയാളപ്പെടുത്താനും നെഹ്‌റു സ്വാതന്ത്ര്യ സമരത്തേയും രാഷ്ട്രമീമാംസയേയും തത്വചിന്തയേയും സാഹിത്യ- കലാസാങ്കേതിക ശ്രേണികളേയും ഉപയോഗിച്ചു. മാനവികതയുടെ തേരിലേറി അദ്ദേഹം ഇന്ത്യയുടെ ചിന്തിക്കുന്ന തലമുറകളെ ഉത്തേജിപ്പിച്ചു. പ്രശസ്തനും പ്രഗത്ഭനുമായ അഭിഭാഷകൻ, നിയമജ്ഞൻ, ജനപ്രതിനിധി, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രവർത്തിച്ചു പേരെടുത്ത മോട്ടിലാൽ നെഹ്‌റുവിന്റെ മകൻ രാഷ്ട്രീയം വീട്ടിൽ നിന്നും നാട്ടിൽ നിന്നും യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചു. തത്വവും പ്രയോഗവും സംബന്ധിച്ച് ധാരണകളിലെത്തിയിരുന്നു. വരേണ്യ സംസ്കാരത്തിന്റെ ഉന്നതപീഠങ്ങളിൽ നിന്ന് ഇറങ്ങിവന്ന് സാധാരണ ഇന്ത്യാക്കാരന്റെ വികാരവിചാരങ്ങളെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരു സാധാരണ സ്വാതന്ത്ര്യസമരഭടനെ പോലെ ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം ഔന്നത്യമുള്ള ഒരു നേതാവായി ബ്രിട്ടീഷ് അധികാരികളുടെ മുന്നിൽ അജയ്യനായി നിൽക്കുകയും ചെയ്തു. നൈനിറ്റാളിലേയും അലഹബാദിലേയും ജയിലുകളിൽ കിടന്ന നീണ്ട നാളുകൾ-മാസങ്ങളും വർഷങ്ങളും, അച്ഛനും ഭാര്യയും സഹോദരിമാരുമടക്കം കുടുംബം ആകെ ജയിലിൽ കഴിയുമ്പോഴും 'സ്വാതന്ത്യം നമ്മുടെ ജൻമാവകാശം" എന്ന മന്ത്രം ഹൃദയത്തോടു ചേർത്തുപിടിച്ചു.
സുസ്ഥിര ചിന്താഗതിയുടെ രാഷ്ട്രീയ പുരുഷനായിരുന്നു നെഹ്രു. ജയിലിൽ കിടന്നു മകൾ ഇന്ദിരക്കെഴുതിയ( ഇന്ദിരാപ്രിയദർശിനി)കത്തുകൾ 'ഒരു അച്ഛൻ മകൾക്കെഴുതിയ കത്തുകൾ" എന്ന പേരിൽ ലോക വിഖ്യാതമായി. ഇന്ത്യയിലെമ്പാടുമുള്ള കുട്ടികൾ അത് പഠിച്ചു. ചരിത്രം, ഭൂമിശാസ്ത്രം, മാനവശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, എന്നു തുടങ്ങി മാനവചരിത്രത്തിന്റെ ആദിമദ്ധ്യാന്ത ഏടുകൾ മറിച്ചുനോക്കിപ്പോയ ചരിത്ര പ്രധാന സാഹിത്യമായി മാറി അത്. Truth Comes out only through debates and discussions- എന്ന് മകളെ ഓർമ്മിപ്പിച്ച കത്ത് ഇന്ദിരയുടെ ജീവിതത്തിൽ അന്നു സ്വാധീനം ചെലുത്തിയിരുന്നുവെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഉപജാപക സംഘത്തിന്റെ പ്രേരണയെ ആ മഹതിക്ക് മറികടക്കാമായിരുന്നു. അതിനാൽ തന്നെ കൊച്ചിന്ദിരയെ നെഹ്രു ജയിലിൽ കിടന്നു പഠിപ്പിക്കാൻ ശ്രമിച്ച ജനാധിപത്യമന്ത്രം വലിയ ഇന്ദിര തന്നെ തൽക്കാലം മറന്നു. നെഹ്രൂവിയൻ ജനാധിപത്യത്തിന്റെ അവസാനമായിരുന്നു അത്. ഫലം എത്ര ഭീകരം. പതനം എത്രക്രൂരവും. ഒരു വലിയ മഹതിയുടെ പതനത്തിന്റെ ചരിത്രം ക്രൂരവും പിടികിട്ടാത്തതുമായ പ്രഹേളികയായി ഇവിടെ തെന്നിമാറുന്നു. പക്ഷെ വിശകലനം നടത്തിയേ തീരൂ.
രോഗിയായ ഭാര്യ കമലയുടെ കാര്യമോർത്ത് നീറുന്ന കരളുമായി ജയിലഴിക്കുള്ളിൽ കിടന്നിരുന്ന കാലത്തും അവർക്കാവശ്യമായ പരിഗണനയും പരിചരണവും നൽകാൻ കഴിഞ്ഞോ എന്ന ദുഖത്തിലായിരുന്നു നെഹ്രു.
ഗാന്ധിജി നെഹ്രുവിന്റെ വികാരവും ചിന്തയുമായിരുന്നു. തന്റെ പ്രസംഗ രീതികളും വായനാ രീതികളും ജീവിതരീതികളും ഗാന്ധിയിൽ നിന്നും തികച്ചും ഭിന്നമായിരുന്നെങ്കിലും നെഹ്രുവിൽ ഗാന്ധിജി ഇന്ത്യയുടെ പുത്രനെ കണ്ടെത്തി, നേതാവിനെ കണ്ടെത്തി, ഭാരതരത്നത്തെ കണ്ടെത്തി. ഗാന്ധിജിയുമായി നെഹ്രു, ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. ഗാന്ധിജിയെ എതിർത്ത നേതാജി സുഭാഷ് ചന്ദ്രബോസുമായി സഹകരിച്ചു. ഗാന്ധിജിയുടെ മത-ജാതി സങ്കൽപ്പങ്ങളോടും ഫ്യൂഡൽകാല മമതകളോടും കടുംപിടുത്തങ്ങളോടും നെഹ്രുവിന് താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ചെറിയ ഗാന്ധിയിലെ വലിയ മനുഷ്യനെ കണ്ടെത്താനും ഗ്രാമങ്ങളിൽ വിങ്ങുന്ന ഇന്ത്യൻ ആത്മാവിനെ-കർഷകനെ- കണ്ടെത്തി ആരാധിച്ച ഗാന്ധിയുടെ മൂല്യം കണ്ടെത്താനും നെഹ്രുവിനെ പോലെ മറ്റാർക്കും സാധിച്ചില്ല. എപ്പോഴൊക്കെ ഗാന്ധിജിയുടെ ജീവൻ പ്രതിസന്ധിയിലായോ അപ്പോഴൊക്കെ ആ പ്രതിസന്ധി മറികടക്കാൻ നെഹ്രു ആവുന്നത് ചെയ്തു. പട്ടേലിനെക്കാൾ, നേതാജിയേക്കാൾ, മൊറാർജിയെക്കാൾ ഗാന്ധിജി നെഹ്രുവിനെ ഹൃദയത്തോടടുപ്പിച്ചു.
ആധുനിക ഭാരതത്തിൽ കോൺഗ്രസിന് നൽകാവുന്ന ഏറ്റവും വിശിഷ്ടമായ സംഭാവന നെഹ്രുവാണെന്ന് അദ്ദേഹമാണ് കണ്ടെത്തിയത്. അതാണ് ഭാരതരത്നം എന്ന നാമം ഗാന്ധിജി നെഹ്രുവിന് നൽകിയത്. യൂറോപ്യൻവിദ്യാഭ്യാസത്തിലൂടെ നേടിയതും ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും സ്പെയിനിലെയും അനുഭവ സമ്പത്തിൽ നിന്നും നേടിയ നെഹ്രുവിന്റെ നവീന അനുഭവങ്ങൾ, നവോത്ഥാന ചിന്തകൾ, മതനിരപേക്ഷ രാഷ്ട്രീയ വീക്ഷണങ്ങൾ, ഫ്യൂഡൽ വിരുദ്ധ സാമ്രാജിത്വ വിരുദ്ധ സങ്കൽപ്പനങ്ങൾ ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻ പറ്റിയതാണെന്ന് തെളിയിക്കപ്പെട്ടു. ഗാന്ധിജി, രാജാറാം മോഹൻറോയ്, മുഹമ്മദലി ജിന്ന, ശ്രീരാമകൃഷ്ണ പരമഹംസർ, ആനിബസന്റ്, ലാലാലജ്പത് റായി, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകൻ, ഭഗത്‌സിംഗ്, അംബേദ്കർ, തുടങ്ങി നാനാത്വമാർന്ന ഇന്ത്യൻ നേതൃനിരയിലെ എല്ലാവരിൽ നിന്നും നെഹ്രു പഠിച്ചു. എല്ലാവരെയും ഉൾക്കൊള്ളാനും എന്നാൽ സ്വതന്ത്രമായി വളരാനും നെഹ്രു പഠിച്ചു. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ ചരിത്രമാനവികതയും കണ്ടെത്തി പ്രചരിപ്പിച്ചു. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കെടുക്കാനും, എന്നാൽ അതിന് നിൽക്കാതെ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാനുമാണ് നെഹ്രു താൽപ്പര്യപ്പെട്ടത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ആത്മത്യാഗത്തിലും ധൈര്യത്തിലും വിപ്ലവ വീര്യത്തിലും രക്തസാക്ഷിത്വത്തിലും നെഹ്രു ആവേശം കൊണ്ടിരുന്നു. മാർക്സിസം എന്തെന്നും മാർക്സിസ്റ്റ്-ലെനിനിസം എന്തെന്നും റഷ്യൻ വിപ്ലവത്തിന്റെ മഹത്വമെന്തെന്നും ലെനിൻ എങ്ങനെ തെളിഞ്ഞ ബുദ്ധിയുള്ള അതുല്യനായ നേതാവാണെന്നും നെഹ്രു തന്റെ ലോകചരിത്രാവലോകനത്തിൽ വിശദീകരിക്കുന്നു. സോഷ്യലിസത്തിന്റെ മഹാത്മ്യം ആവേശപൂർവം വിവരിക്കുന്നു.
എല്ലാ വിപ്ലവങ്ങളെയും അദ്ദേഹം അഭിവാദ്യം ചെയ്യുന്നു. വർഗസമരങ്ങളെ അദ്ദേഹം വിശകലനം ചെയ്യുന്നു. യൂറോപ്പിന്റെ- വിദ്വേഷത്തിന്റെ- മാർക്സിസ്റ്റ് വിരോധത്തിന്റെ കണികയില്ലാതെയാണ് അദ്ദേഹം ലോകചരിത്രം അപഗ്രഥനം ചെയ്യുന്നത്. ഒരു അച്ഛൻ മകൾക്കയച്ച കത്തുകൾ, ഇന്ത്യയെ കണ്ടെത്തൽ തുടങ്ങിയ പ്രശസ്തമായ കൃതികളിലൂടെ നെഹ്രു മഹാനായ ഒരു മാനവിക രാഷ്ട്ര മീമാംസകനായി ഉയരുന്ന അതിശയകരമായ കാഴ്ചയാണ് വായനക്കാരൻ കാണുന്നത്. അലഹബാദിലെ ജയിലിൽ കിടക്കുമ്പോൾ വെളിയിലെ റോഡിൽ ഇൻക്വിലാബ് സിന്ദാബാദ് എന്ന വിളികേൾക്കുവാൻ ഭിത്തിയോടു ചേർന്ന് ഹൃദയം അമർത്തിനിന്നതും വിപ്ലവം ജയിക്കട്ടെയെന്ന് ഏറ്റുവിളിച്ചതും തന്റെ പുസ്തകത്തിൽ ചേർക്കുന്നു. ആ അദ്ധ്യായത്തിന്റെ പേര് തന്നെ ഇൻക്വിലാബ് സിന്ദാബാദ് എന്നാണ്. ലോകത്തെ മാറ്റിമറിച്ച വിപ്ലവമാണ് റഷ്യൻവിപ്ലവം എന്ന് നെഹ്രു വിലയിരുത്തി. എല്ലാ ഏകാധിപത്യത്തിനും നെഹ്രു എതിരായിരുന്നു.
അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായിരുന്നു പലപ്പോഴും. പ്രതിരോധമന്ത്രിയായും വിദേശകാര്യമന്ത്രിയായും മലയാളിയും അമേരിക്കൻ വിരുദ്ധനുമായ വി.കെ കൃഷ്ണമേനോനെ മന്ത്രിസഭയിൽ രണ്ടുതവണ ഉൾപ്പെടുത്തുക വഴി ഇന്ത്യയിലെ ആംഗ്ലോ-അമേരിക്കൻ ചേരിയുടെയും ലോകസാമ്രാജ്യത്വ ശക്തികളുടെയും എതിർപ്പ് നേടിയെടുത്തു. പക്ഷെ നെഹ്രു കുലുങ്ങിയില്ല. കൃഷ്ണമേനോൻ വഴിയും നേരിട്ടും നെഹ്രു ഐക്യരാഷ്ട്രസഭയിൽ ചെയ്തിട്ടുള്ള പ്രസംഗങ്ങൾ ലോകത്ത് അക്കാലത്ത് സജീവ ചർച്ചാ വിഷയങ്ങളായിരുന്നു. വിദ്യാലയങ്ങളിലെ ആവേശമായിരുന്ന സോഷ്യലിസ്റ്റ് ചേരിക്കായും പൊതുവിലും സോവിയറ്റ് യൂണിയനുമായും നെഹ്രു സവിശേഷമായ ബന്ധങ്ങൾ സ്ഥാപിച്ചു. റഷ്യ അദ്ദേഹം സന്ദർശിക്കുകയും സ്റ്റാലിൻ യു.എസ്.എസ്.ആറിൽ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതികൾ ഇന്ത്യയിൽ ആവിഷ്കരിക്കുകയും ചെയ്തു. ഹൃദയത്തിൽ എന്നും നെഹ്റു വിപ്ലവകാരിയും സാമ്രാജ്യത്വവിരുദ്ധനും കൊളോണിയൽ വിരുദ്ധനുമായിരുന്നു.
ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ഈജിപ്ത്, യൂഗോസ്ലാവിയ എന്നീ അഞ്ചു രാജ്യങ്ങളും ചേർന്ന് ചേരി-ചേരാ പ്രസ്ഥാനം രൂപീകരിച്ചു. നെഹ്രു, ടിറ്റോ, നാസർ, സുക്കാർണോ, ചൗ എൻ ലായ് എന്നീ അഞ്ചുപേരാണ് ചേരി- ചേരാ പ്രസ്ഥാനത്തിന് അടിത്തറയിട്ട സ്ഥാപക നേതാക്കൾ. അതിൽ നെഹ്റുവിന്റെ സ്ഥാനം മുൻനിരയിലാണ്. ചേരി- ചേരാ പ്രസ്ഥാനം ലോകത്തെ ഏറ്റവും അധികം രാജ്യങ്ങളുള്ള ലോക പ്രസ്ഥാനമായി. യു.എൻ.ഒയിൽ വോട്ടെടുപ്പിൽ അമേരിക്കയെ പലപ്പോഴും ഒറ്റപ്പെടുത്തുകയും ചെയ്തു. ക്യൂബ, ചൈന, വിയറ്റ്നാം, പാലസ്തീൻ, അംഗോള തുടങ്ങിയ നിരവധി ലോക പ്രശ്നങ്ങളിൽ ഇന്ത്യയും ചേരി-ചേരാ പ്രസ്ഥാനവും സോഷ്യലിസ്റ്റ് ചേരിക്കൊപ്പം അണിനിരന്നു. ഇതിൽ നെഹ്റുവിന്റെ പങ്ക് വളരെ വലുതായിരുന്നു.
നെഹ്റു ചിലപ്പോഴൊക്കെ ചരിത്രത്തിന്റെ കൈയിലെ കളിപ്പാട്ടമായും പ്രവർത്തിച്ചു. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ 1959ൽ പിരിച്ചുവിട്ടു. മഹത്തായ തെലുങ്കാന സമരത്തെ സൈനിക നടപടിയിലൂടെ അടിച്ചമർത്തുകയും ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകളെ കശാപ്പ് ചെയ്തുകൊണ്ട് പ്രായോഗിക വലതുപക്ഷ രാഷ്ട്രീയത്തിൽ താൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനാകുമെന്നും നെഹ്റു തെളിയിച്ചു.
നെഹ്റുവും പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയും തമ്മിലുള്ള ബന്ധം പ്രസിദ്ധമാണ്. രാഷ്ട്രീയത്തിൽ പൊരുതുമ്പോഴും സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നതിൽ നെഹ്റു ബദ്ധശ്രദ്ധനായിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ രക്ഷകനായിരുന്നു അദ്ദേഹം. വർഗീയതയുടെ എതിരാളിയായിരുന്നു, മതേതരത്വത്തിന്റെ ആരാധകനായിരുന്നു. ഹിന്ദു വർഗീയതയെ അദ്ദേഹം തീർത്തും നിരുത്സാഹപ്പെടുത്തി. ഹിന്ദു വർഗീയവാദികൾ ഇന്ത്യയുടെ ശത്രുവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന ഹിന്ദുവർഗീയവാദി ഗോഡ്സെ ഇന്ത്യയുടെ ആത്മാവിലാണ് വെടിവച്ചതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
ജി.സുധാകരന്
"കവിത തന്നവസാനം, പ്രപഞ്ചത്തിന്നവസാനം അവ രണ്ടും തമ്മിലെന്നും വേര്പിരിയില്ലാ; ഇടിവെട്ടു മുഴക്കംപോല്‍ കവിതകള്‍ മുഴങ്ങുമ്പോള്‍ അതിദൂരെ മോചനത്തിന് പ്രഭ പൊട്ടിവിടര്ന്നിടും! കവിതയ്ക്കു കാലമില്ല, പ്രപഞ്ചത്തിന്നതിരില്ല കവിതയീ പ്രപഞ്ചത്തിന് കരളാണല്ലോ? അത് കരളിന്റെ കരളിലെ കനിവാണല്ലോ." https://www.facebook.com/gs.sudhakaran
വിപ്ലവവും ഒറ്റുകാരും
എന്തിന്നുവിപ്ലവധരേ
കരയുന്നു ?
നീചബന്ധം, നിനക്ക്
കുലകല്‍പ്പിതമാണുതായേ !
നൂറിന്നുമൊപ്പമൊരു
ആറുപതിറ്റാണ്ടുമുമ്പ്
ക്ഷോണിക്കു രക്ഷപകരാന്‍
പിറകൊണ്ട നിന്നെ
യോഗീശ്വരന്‍ മഹിതവിപ്ലവധീരന്‍
കാറല്‍ മാര്‍ക്സാല്‍
വളര്‍ത്തി വലുതാക്കിയ
നാള്‍മുതല്‍ക്കേ
നീചത്വമാര്‍ന്നധികാരരസം കലര്‍ന്ന
മേധാവിവര്‍ഗ്ഗപരിചാരകര്‍
വിപ്ലവത്തിന്‍ വേഷത്തില്‍
നിന്‍ തനയരായി രമിച്ചു ;
പക്ഷേ, ആ വര്‍ഗ്ഗവഞ്ചകര്‍ ചതിച്ചു നിന്നെ
നിന്‍റെയാദര്‍ശമണ്ഡല
വിശാല വിഹാര ഭൂവില്‍ .
തര്‍ക്കിച്ചു നീയുമവരും
രണധീരരായി തത്വങ്ങളില്‍
കര്‍മ്മസരിത്തില്‍ നീയോ
കല്‍പ്പിച്ചതൊക്കെ നടന്നു
ധീരകൃത്യങ്ങള്‍
വിപ്ലവമഹാമഹസംഭവങ്ങള്‍ !
ആ റഷ്യയില്‍ മഞ്ഞമഹാനദി
തന്‍റെ നാട്ടില്‍
ചോരയ്ക്ക് ധീരതയിയന്നൊരു
മണ്ണിലാകെ
ഈ വിശ്വവീഥിയില്‍
നിനക്കു ലഭിച്ചതോ
വന്‍സേനാബലം
പണിയാളര്‍ പടുത്തസൈന്യം !
കരയുന്നു ?
നീചബന്ധം, നിനക്ക്
കുലകല്‍പ്പിതമാണുതായേ !
നൂറിന്നുമൊപ്പമൊരു
ആറുപതിറ്റാണ്ടുമുമ്പ്
ക്ഷോണിക്കു രക്ഷപകരാന്‍
പിറകൊണ്ട നിന്നെ
യോഗീശ്വരന്‍ മഹിതവിപ്ലവധീരന്‍
കാറല്‍ മാര്‍ക്സാല്‍
വളര്‍ത്തി വലുതാക്കിയ
നാള്‍മുതല്‍ക്കേ
നീചത്വമാര്‍ന്നധികാരരസം കലര്‍ന്ന
മേധാവിവര്‍ഗ്ഗപരിചാരകര്‍
വിപ്ലവത്തിന്‍ വേഷത്തില്‍
നിന്‍ തനയരായി രമിച്ചു ;
പക്ഷേ, ആ വര്‍ഗ്ഗവഞ്ചകര്‍ ചതിച്ചു നിന്നെ
നിന്‍റെയാദര്‍ശമണ്ഡല
വിശാല വിഹാര ഭൂവില്‍ .
തര്‍ക്കിച്ചു നീയുമവരും
രണധീരരായി തത്വങ്ങളില്‍
കര്‍മ്മസരിത്തില്‍ നീയോ
കല്‍പ്പിച്ചതൊക്കെ നടന്നു
ധീരകൃത്യങ്ങള്‍
വിപ്ലവമഹാമഹസംഭവങ്ങള്‍ !
ആ റഷ്യയില്‍ മഞ്ഞമഹാനദി
തന്‍റെ നാട്ടില്‍
ചോരയ്ക്ക് ധീരതയിയന്നൊരു
മണ്ണിലാകെ
ഈ വിശ്വവീഥിയില്‍
നിനക്കു ലഭിച്ചതോ
വന്‍സേനാബലം
പണിയാളര്‍ പടുത്തസൈന്യം !
എന്നെ നീ മറക്കുക
കൗമുദി വാരികയില്‍ 2013 ഫെബ്രു.20നു പ്രസിദ്ധീകരിച്ചത് |
എന്‍റെയീബന്ധം
തവജനയിതാവാണെങ്കിലും
എന്നെ നീ മറക്കുക !
മറന്നേക്കുക നീണ്ട നീണ്ട വര്‍ഷങ്ങള്‍
മുക്കാല്‍ മൈലും കഴിയുമ്പോള്‍
ഓര്‍ക്കുവാനിടയുണ്ടാം !
ഒറ്റമൈലത്രേ മര്‍ത്യജീവിതം
നൂറ്റാണ്ടിനോ ഒറ്റമൈല്‍ ദൂരം മാത്രം
നീ നടക്കുക പുത്രാ
നൂറു വര്‍ഷങ്ങള്‍ !
ഒറ്റമൈല്‍ പോല്‍ നടക്കുക !
ആ വഴിക്കൊന്നും വന്നു
ശല്യമാകില്ലല്ലോ ഞാന്‍
ജാഗ്രത ! ഏകാഗ്രത !
ലക്ഷ്യത്തെ മാര്‍ഗ്ഗം കൊണ്ടു
തീവ്രവേഗത്തില്‍ എത്തിപ്പിടിക്കാന്‍
കുതിക്കുമ്പോള്‍
നോക്കല്ലേ പുറകിലായ് !
വശങ്ങള്‍ നോക്കിടല്ലേ
നേര്‍ക്കുനേര്‍ വരുന്നത്
തട്ടി മാറ്റുക വേഗം
ഇന്ദ്രിയകണ്ണാല്‍ നാലുപുറവും കാണുന്നില്ലേ ?
പിന്നിലെപ്പുറം
പിന്നാമ്പുറവും കാണുന്നില്ലേ ?
പിന്നിലെപ്പുറമപ്പോള്‍ മുന്നിലായ് കാണുന്നില്ലേ ?
കണ്ണുകൊണ്ടു പുറകോട്ടു നീ നോക്കിടേണ്ട
മുന്നോട്ടാപോക്കില്‍ തടസ്സം പാരമ്പര്യം !
ഓര്‍ക്കായ്ക പാരമ്പര്യം !
വന്നിടും പിന്നാലെയിപമ്പര പാരമ്പര്യം !
ദുര്‍ബലം പാരമ്പര്യം
മുന്നോട്ടു പോകുന്നോര്‍ക്കായ്
ഒപ്പമെത്തിടാന്‍ കഴിവില്ലാത്ത പാരമ്പര്യം !
ചുമച്ചും കുരച്ചും തുപ്പിയും തടവിയും
കിതച്ചും വിയര്‍പ്പിന്‍റെ നദികള്‍ ഒലിപ്പിച്ചും
മുന്നോട്ടു പോകും നിന്‍റെ
പിന്നാലെ വരികല്ലാതില്ലടോ
മറുമാര്‍ഗ്ഗം ! ചരിത്രം കിഴവനായ് !
"പഴയകിഴവന്റെ" കഥ
നീ കേട്ടിട്ടില്ലേ ?
കടലിന്‍ ചൈതന്യത്തെ
കരയില്‍ ആവാഹിക്കാന്‍
ബലമാം ചൂണ്ട ചുണ്ടില്‍
കൊരുത്ത ചരിത്രത്തിന്‍
ചുവന്ന മാംസക്കഷ്ണം രുചിക്കാന്‍
കൊതിച്ചൊരാ മാന്ത്രിക കിഴവന്‍റെ
കഥ നീ കേട്ടിട്ടില്ലേ ?
ആരു തിന്നുവാ മാംസം ?
ചുവന്ന മാംസം !
തിന്നവര്‍ മഹായാഴി തന്നുടെ മക്കള്‍
കിഴവന്‍റെ ചൂണ്ടയില്‍ ശേഷിച്ചതോ !
അസ്ഥിമുള്ളുകള്‍ മാത്രം !
അസ്ഥി മുള്ളുകള്‍ ചെന്നു
ചരിത്ര ശ്മശാനത്തില്‍
രക്തമാംസമോ മഹാസാഗരം ചുവപ്പിച്ചു !
കിഴവന്‍ പിതാവിന്
സ്വപ്നങ്ങളുണ്ടോ ?
മകന്‍ അതുമായ് മുന്നേറുമോ ?
തന്‍ സര്‍ഗ്ഗ സ്വപ്നങ്ങളെ
വെറുതെ കളയുവാന്‍ മകനും കഴിയുമോ ?
ഈ ജഗത്തിലെ ജീവവൃന്ദത്തില്‍ നിന്നും
മര്‍ത്ത്യന്‍ വേറിട്ടു നില്‍ക്കുന്നതിന്‍
രഹസ്യം പറയുക !
ചരിത്രം നിരസിക്കാന്‍ കഴിവുള്ളവനവന്‍
ചരിത്രം സൃഷ്ടിക്കുന്നതങ്ങനെ-
യല്ലേ പാരില്‍ !
ജനകന്‍ ചരിച്ചോരി പാതയില്‍
അണുകിട ത്യജിക്കാന്‍
കഴിയാത്തോന്‍ ചരിത്രം തിരുത്തുമോ ?
ചരിത്രം സൃഷ്ടിക്കാനായ്
ചരിത്രം തിരുത്തുക !
തിരുത്തേണ്ടപ്പോള്‍ മാത്രം
ചരിത്രം തിരുത്തുക !
മകനെ മറക്കുക
നിന്‍റയീബന്ധം
നിന്‍റെ ജനയിതാവാണെങ്കിലും എന്നെ
നീ മറക്കുക !
നീ മറക്കുക !
ആദ്യ പ്രസംഗത്തിലൂടെ പുതിയ ലോകത്തേക്ക്
[മലയാള മനോരമയില്‍ വഴിത്തിരിവ് എന്നാ പംക്തിയില്‍ 2008 ഒക്ടോബര്‍ 18 നു പ്രസിദ്ധീകരിച്ചത്]
സ്വന്തം ഭൂമിയില്‍ കൃഷി ചെയ്താണ് അച്ഛന്‍ ഞങ്ങളുടെ കുടുംബം പോറ്റിയിരുന്നത്. അതുതന്നെ നിത്യവൃത്തിക്ക് തികയുമായിരുന്നില്ല. സ്കൂളില്‍ പോകും മുമ്പും പോയി വന്ന ശേഷവും ഞങ്ങളും അച്ഛനെ സഹായിക്കാനിറങ്ങും. ആ ചുറ്റുപാടില്‍ നിന്നും കോളേജില്‍ പോയി പഠിക്കുക എളുപ്പമായിരുന്നില്ല. ആ വാര്‍ഡില്‍ നിന്നും എം.എ. പാസ്സായ രണ്ടാമത്തെ ആളും എല്‍ എല്‍ ബി പാസ്സായ ആദ്യത്തെയാളും ഞാനാണ്.
എന്‍റെ ജ്യേഷ്ഠന്‍ അന്ന് പയ്യന്നൂരില്‍ ഒരു പാര്‍ട്ട് ടൈം ഹിന്ദി ടീച്ചര്‍ ആയിരുന്നു. അദ്ദേഹത്തിനു കിട്ടുന്ന 40 രൂപ ശമ്പളത്തില്‍ 20 രൂപ വീട്ടിലേക്ക് അയക്കും. ആ തുക കൊണ്ടാണ് ഞാന്‍ പഠിച്ചത്. അദ്ദേഹം ഇന്നില്ല. അച്ഛന്‍റെ പേരിലുള്ള ഒരേക്കറില്‍ നിന്നും 10 സെന്‍റ് നൂറു രൂപയ്ക്കു വിറ്റാണ് ഹൈസ്കൂളില്‍ മൂന്നു വര്‍ഷം പഠിച്ചത്. പ്രീയൂണിവേഴ്സിറ്റി പാസ്സായപ്പോള്‍ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചരിനു പന്തളം എന്‍ എസ് എസ് കോളേജില്‍ ചേര്‍ന്നു. അന്ന് ഒറ്റ യൂണിവേഴ്സിറ്റിയേ ഉള്ളൂ. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള കോളേജുകളില്‍ നിന്നും ആകെ 24 സെക്കന്‍റ് ക്ലാസ്സുകളില്‍ ഒന്ന് എനിക്കായിരുന്നു. (ആര്‍ക്കും ഫസ്റ്റ് ക്ലാസ്സ്) ലഭിച്ചില്ല) ഇതേ കോളേജില്‍ പഠിച്ച എന്‍റെ അനിയനെ രാഷ്ട്രീയ എതിരാളികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതും ഇന്നും വേദനയോടെ മനസ്സിലുണ്ട്.
എം എ യ്ക്ക് ഞാന്‍ പന്തളത്തും, കൊല്ലം എസ് എന്‍ കോളേജിലും അപേക്ഷിച്ചു. പന്തളത്ത് നിന്നും അഡ്മിഷന്‍ കാര്‍ഡ് വന്നു. അന്ന് കൊല്ലം എസ് എന്‍ കോളേജിന്‍റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും അതിപ്രശസ്തരായ അധ്യാപകരാണുണ്ടായിരുന്നത്. കെ പി അപ്പന്‍ , കാര്‍ട്ടൂണിസ്റ്റ് സോമനാഥന്‍ , കിളിമാനൂര്‍ രമാകാന്തന്‍ , ആര്യനാട് ഗോപി , ഷേക്സ്പിയര്‍ വേലായുധന്‍ നായര്‍ , പിന്നീട് മനുഷ്യാവകാശ കമ്മീഷനിലെത്തിയ ഡോ.ബലരാമന്‍ , വാസുദേവയ്യര്‍ , മാത്യു തരകന്‍ , പ്രൊഫ: ചന്ദ്രശേഖരന്‍ , പിന്നീട് പി വി സി ആയ എസ് കെ രാജശേഖരന്‍ തുടങ്ങിയവര്‍ . കൊല്ലത്ത് നിന്ന് എനിക്ക് അഡ്മിഷന്‍ കാര്‍ഡ് വന്നില്ല. ഞാന്‍ കൊല്ലം എസ് എന്‍ കോളേജിലേക്ക് നേരിട്ട് ചെന്നു. അന്ന് ഞാനൊരു ചെറിയ കുട്ടിയാണ്. പത്തുമണിക്ക് പ്രിന്‍സിപ്പലിന്‍റെ മുറിയുടെ മുന്‍പിലെത്തി. ഭക്ഷണം കഴിക്കാതെ കാത്തു നിന്നു. വൈകിട്ട് അഞ്ചരയായപ്പോള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീനിവാസന്‍ മുറിയില്‍ നിന്നും പുറത്തേക്കു വന്നു. എന്നെ കണ്ട് എന്തെടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. ഞാന്‍ തൊഴുതു കൊണ്ടു കാര്യം പറഞ്ഞു. ക്ലാസ്സ് കിട്ടിയിട്ടും കാര്‍ഡ് കിട്ടിയില്ലേ, ഇവിടെ ക്ലാസ്സ് ഉള്ള ഒരാളേ ചേര്‍ന്നിട്ടുള്ളല്ലോ എന്നു സാര്‍ പറഞ്ഞു. എന്നിട്ടു ചോദിച്ചു. നീയെന്തിനാ ഇവിടെ ചേരുന്നത്? നിനക്ക് പന്തളത്ത് അഡ്മിഷന്‍ കിട്ടുമല്ലൊ. ഞാന്‍ പറഞ്ഞു. സാറും വേലായുധന്‍ നായര്‍ സാറും വാസുദേവയ്യര്‍ സാറുമൊക്കെ ഇവിടെയാണല്ലോ. നാളെ അഡ്മിഷനു വേണ്ടി ഫീസുമായി വരാന്‍ പറഞ്ഞു.
ചേര്‍ന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ അധ്യാപക സമരം തുടങ്ങി. മാനേജ്മെന്‍റ് അമ്പതു അധ്യാപകരെ പിരിച്ചുവിട്ടതാണ് കാരണം. എ കെ പി സി ടി എ ആരംഭിച്ച കാലമാണ്. അധ്യാപകരെന്നു പറഞ്ഞാല്‍ എനിക്കു വളരെ ബഹുമാനമാണ്. ആദരവു നിറഞ്ഞ ഭക്തിയെന്നു പറയാം. എസ് എന്‍ കോളേജ് ജeഗ്ഷനില്‍ അന്നൊരു പ്രതിഷേധ യോഗം നടന്നു. അവിടെ ഞാന്‍ പ്രസംഗിച്ചു. അതോടെ വിദ്യാര്‍ഥി സംഘടനക്കാര്‍ എന്നെ വളഞ്ഞു പിടിക്കാന്‍ തുടങ്ങി. വിതുരബേബി , കാര്‍ട്ടൂണിസ്റ്റ് സോമനാഥന്‍ , അന്നത്തെ സി പി ഐ ജില്ലാ സെക്രട്ടറി പി ഭാസ്കരന്‍ ഇവര്‍ മൂവരും എന്നെ ജനയുഗത്തിന്‍റെ ഓഫീസില്‍ വിളിച്ച് സംഘടനയില്‍ ചേരുന്ന കാര്യം സംസാരിച്ചു. എന്നാല്‍ ഊര്‍ജസ്വലമായ കേരള വിദ്യാര്‍ഥി ഫെഡറേഷ(കെ എസ് എഫ്)നിലാണ് ഞാന്‍ അംഗമായത്. അക്കാലത്ത് ഞാന്‍ പ്രസംഗിച്ചാല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും കൂടുമായിരുന്നു. കാലക്രമേണ, കോളേജ് യൂണിറ്റ് എക്സിക്യൂട്ടിവ് ആയി , പിന്നെ ജില്ലാ കമ്മിറ്റിയിലും സ്റ്റേറ്റ് കമ്മിറ്റിയിലും എടുത്തു. തലശ്ശേരി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തു. അവിടെ വച്ചാണ് പിണറായി വിജയനെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം ഒഴിയുകയാണ്. വൈക്കം വിശ്വന്‍ ഒരു ടേം കൂടി സെക്രട്ടറി ആയി തുടരാന്‍ ആ സമ്മേളനത്തില്‍ തീരുമാനിച്ചു. ആദ്യം കണ്ടത് മുതല്‍ പിണറായിയോട് എനിക്ക് ആരാധനയാണ്. അതിപ്പോഴും നിലനില്‍ക്കുന്നു. കാരണം അന്നു മുതല്‍ ഇന്നു വരെ പിണറായിയുടെ സ്വഭാവത്തില്‍ ഒരു മാറ്റവും കണ്ടിട്ടില്ല. ഒരു പൊങ്ങച്ചവും ഇല്ല. കെ എസ് എഫ് പിന്നീട് എസ് എഫ് ഐ ആയപ്പോള്‍ എന്നെ അതിന്‍റെ ആദ്യ പ്രസിഡന്‍റ് ആക്കി.
ഷേക്സ്പിയര്‍ വേലായുധന്‍ നായര്‍ സാര്‍ പഠിപ്പിക്കുമ്പോള്‍ അദ്ദേഹം പുസ്തകം തുറന്നു നോക്കില്ല. മനപാഠമായി നാടകം അവതരിപ്പിക്കും. ഒരു ദിവസം ക്ലാസെടുക്കുമ്പോള്‍ ഞാന്‍ അറിയാതെ പുസ്തകം മറിച്ചു നോക്കി. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം 'ഫാദര്‍ലെസ്സ്നെസ്സ്' എന്നൊരു വാക്കു പറഞ്ഞു. എന്നെ അതു വേദനിപ്പിച്ചു. ആദ്യമായാണ് സാര്‍ എന്നെ വഴക്ക് പറഞ്ഞത്. അടുത്ത ദിവസം ഞാന്‍ അച്ഛനെ വിളിച്ചുകൊണ്ടു ഡിപ്പാര്‍ട്ട്മെന്റില്‍ ചെന്നു. അച്ഛന്‍ അന്ന് പണിയെടുത്ത് മെലിഞ്ഞുണങ്ങിയ രൂപമാണ്. ഞാന്‍ സാറിനോട് പറഞ്ഞു. സാര്‍ ഇതാണെന്‍റെ അച്ഛന്‍ . സാറിനത് മനസ്സില്‍ കൊണ്ടു. അടുത്ത ദിവസം അദ്ദേഹം എന്നെ വീട്ടില്‍ വിളിപ്പിച്ച് ഇങ്ങനെയൊരു വാക്ക് ഇംഗ്ലിഷിലില്ലെന്നും ഞാനോര്‍ക്കാതെ പറഞ്ഞു പോയതാണെന്നും വേദനയോടെ പറഞ്ഞു. ഒരു തനി നാട്ടിന്‍ പുറത്തു ജനിച്ച എനിക്ക് കോളേജില്‍ പഠിക്കാന്‍ കഴിഞ്ഞതാണ് എന്‍റെ ജീവിതത്തിലെ വഴിത്തിരിവ്.
WHO IS AFRAID OF A PRIEST
[From the book: AN ANTHOLOGY OF INDIAN POEMS "NATIVE PETALS"
Published in 2005 by Poetree Garden Publication]
Every moment I die!
Every moment I resurrect!
A flame of life, feeble in size, strong in spirit
Transpasses between death and resurrection.
The laws of transpass no science ever discovered;
No defeat of Science, great mother of all inventions;
It surpasses the hitherto discovered complex controversial calculations;
Multimillion fragments of life, multimillion fragments of death
Transpassed, transpassing and will transpass by the eternal flame of life
That is me, the tormented man, the mad-wise man
Who dies every moment, resurrects every moment.
The moment I die my poetry vanishes;
It is fogotten as it was never there.
The moment I resurrect my poetry flows uninterrupted
As it was never broken by death.
It is the inconceivable might of the flame,
The flame of life that death the impotent is afraid to touch.
My death makes no stopped to life.
Really, I never die, I only become dead to resurrect.
Death is only a part-time job, life is the real job-the real profession.
Life is not merely Me living, it is the Universe living.
Why should me bother of death?
Who is afraid of death?
Death is a moment's breach of life
A breach for the Universe to resurrect a broken life.
I am afraid of the servants of death-
Most merciless among my relatives, among my partisans
Among the full-throated, treacherous, ugly Philistines of politicians.
I am afraid of the priestly war-drobe
Full of the sinful blood and impure smell of Philistine lucrativeness,
O! the boiling blood of Christs, Joan of Arcs, Socrates and Galeleos,
All dropped unceremoniously in the dark deep-
Abysmal labyrinths of "the graves of sinners".
Beware of the priests, they are against life, the flame of life
The reuniting life-death cycle;
They are the preachers of eternal death.
The priest is darkness, life is all light.
Me who is not afraid of death, should be afraid of a priest?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)