കൗമുദി വാരികയില്‍ 2013 ഫെബ്രു.20നു പ്രസിദ്ധീകരിച്ചത് |
എന്‍റെയീബന്ധം
തവജനയിതാവാണെങ്കിലും
എന്നെ നീ മറക്കുക !
മറന്നേക്കുക നീണ്ട നീണ്ട വര്‍ഷങ്ങള്‍
മുക്കാല്‍ മൈലും കഴിയുമ്പോള്‍
ഓര്‍ക്കുവാനിടയുണ്ടാം !
ഒറ്റമൈലത്രേ മര്‍ത്യജീവിതം
നൂറ്റാണ്ടിനോ ഒറ്റമൈല്‍ ദൂരം മാത്രം
നീ നടക്കുക പുത്രാ
നൂറു വര്‍ഷങ്ങള്‍ !
ഒറ്റമൈല്‍ പോല്‍ നടക്കുക !
ആ വഴിക്കൊന്നും വന്നു
ശല്യമാകില്ലല്ലോ ഞാന്‍
ജാഗ്രത ! ഏകാഗ്രത !
ലക്ഷ്യത്തെ മാര്‍ഗ്ഗം കൊണ്ടു
തീവ്രവേഗത്തില്‍ എത്തിപ്പിടിക്കാന്‍
കുതിക്കുമ്പോള്‍
നോക്കല്ലേ പുറകിലായ് !
വശങ്ങള്‍ നോക്കിടല്ലേ
നേര്‍ക്കുനേര്‍ വരുന്നത്
തട്ടി മാറ്റുക വേഗം
ഇന്ദ്രിയകണ്ണാല്‍ നാലുപുറവും കാണുന്നില്ലേ ?
പിന്നിലെപ്പുറം
പിന്നാമ്പുറവും കാണുന്നില്ലേ ?
പിന്നിലെപ്പുറമപ്പോള്‍ മുന്നിലായ് കാണുന്നില്ലേ ?
കണ്ണുകൊണ്ടു പുറകോട്ടു നീ നോക്കിടേണ്ട
മുന്നോട്ടാപോക്കില്‍ തടസ്സം പാരമ്പര്യം !
ഓര്‍ക്കായ്ക പാരമ്പര്യം !
വന്നിടും പിന്നാലെയിപമ്പര പാരമ്പര്യം !
ദുര്‍ബലം പാരമ്പര്യം
മുന്നോട്ടു പോകുന്നോര്‍ക്കായ്
ഒപ്പമെത്തിടാന്‍ കഴിവില്ലാത്ത പാരമ്പര്യം !
ചുമച്ചും കുരച്ചും തുപ്പിയും തടവിയും
കിതച്ചും വിയര്‍പ്പിന്‍റെ നദികള്‍ ഒലിപ്പിച്ചും
മുന്നോട്ടു പോകും നിന്‍റെ
പിന്നാലെ വരികല്ലാതില്ലടോ
മറുമാര്‍ഗ്ഗം ! ചരിത്രം കിഴവനായ് !
"പഴയകിഴവന്‍റെ" കഥ
നീ കേട്ടിട്ടില്ലേ ?
കടലിന്‍ ചൈതന്യത്തെ
കരയില്‍ ആവാഹിക്കാന്‍
ബലമാം ചൂണ്ട ചുണ്ടില്‍
കൊരുത്ത ചരിത്രത്തിന്‍
ചുവന്ന മാംസക്കഷ്ണം രുചിക്കാന്‍
കൊതിച്ചൊരാ മാന്ത്രിക കിഴവന്‍റെ
കഥ നീ കേട്ടിട്ടില്ലേ ?
ആരു തിന്നുവാ മാംസം ?
ചുവന്ന മാംസം !
തിന്നവര്‍ മഹായാഴി തന്നുടെ മക്കള്‍
കിഴവന്‍റെ ചൂണ്ടയില്‍ ശേഷിച്ചതോ !
അസ്ഥിമുള്ളുകള്‍ മാത്രം !
അസ്ഥി മുള്ളുകള്‍ ചെന്നു
ചരിത്ര ശ്മശാനത്തില്‍
രക്തമാംസമോ മഹാസാഗരം ചുവപ്പിച്ചു !
കിഴവന്‍ പിതാവിന്
സ്വപ്നങ്ങളുണ്ടോ ?
മകന്‍ അതുമായ് മുന്നേറുമോ ?
തന്‍ സര്‍ഗ്ഗ സ്വപ്നങ്ങളെ
വെറുതെ കളയുവാന്‍ മകനും കഴിയുമോ ?
ഈ ജഗത്തിലെ ജീവവൃന്ദത്തില്‍ നിന്നും
മര്‍ത്ത്യന്‍ വേറിട്ടു നില്‍ക്കുന്നതിന്‍
രഹസ്യം പറയുക !
ചരിത്രം നിരസിക്കാന്‍ കഴിവുള്ളവനവന്‍
ചരിത്രം സൃഷ്ടിക്കുന്നതങ്ങനെ-
യല്ലേ പാരില്‍ !
ജനകന്‍ ചരിച്ചോരി പാതയില്‍
അണുകിട ത്യജിക്കാന്‍
കഴിയാത്തോന്‍ ചരിത്രം തിരുത്തുമോ ?
ചരിത്രം സൃഷ്ടിക്കാനായ്
ചരിത്രം തിരുത്തുക !
തിരുത്തേണ്ടപ്പോള്‍ മാത്രം
ചരിത്രം തിരുത്തുക !
മകനെ മറക്കുക
നിന്‍റയീബന്ധം
നിന്‍റെ ജനയിതാവാണെങ്കിലും എന്നെ
നീ മറക്കുക !
നീ മറക്കുക !
നിശ്ചയധാര്ട്യവും ഏകാഗ്രതയും സൽക്കർമ്മങ്ങൾ ചെയ്യാനുള്ള ഇശ്ചാ ശക്തിയും ലെക്ഷ്യത്തെ ക്കുറിച്ച് ശുഭാപ്തി വിശ്വാസവും ഉള്ള ഒരു വിപ്ലവകാരിക്ക് ഏതു ചരിത്രവും തിരുത്തിക്കുറിക്കാൻ കഴിയും അതിനു നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട് . ലെക്ഷ്യം മാര്ഗ്ഗതെ സാദൂകരിക്കും ലെക്ഷ്യവും മാര്ഗ്ഗവും ജനകീയം ആകുമ്പോൾ വിപ്ലവകാരിയും ജനകീയാൻ ആകുന്നു . മുന്നിലുള്ള ലെക്ഷ്യത്തിലേക്ക് തീവ്ര വേഗത്തിൽ പായുമ്പൊൽ പിന്നിൽ ഉപേക്ഷിക്കുന്ന ചരിത്രത്തില നിന്നും നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ ആര്ക്ക് കഴിയുന്നുവോ അവന്റെ വീഥിയിൽ ചരിത്രം വഴിമാറും .
മറുപടിഇല്ലാതാക്കൂആശംസകൾ . കൂടുതൽ എഴുതുക . നല്ല കൂടുതൽ രചന കൽ പ്രതീക്ഷിക്കുന്നു
അഭിവാദനങ്ങളോടെ
ഉണ്ണി
rnkurup.unni@gmail.com