എന്തിന്നുവിപ്ലവധരേ
കരയുന്നു ?
നീചബന്ധം, നിനക്ക്
കുലകല്‍പ്പിതമാണുതായേ !
നൂറിന്നുമൊപ്പമൊരു
ആറുപതിറ്റാണ്ടുമുമ്പ്
ക്ഷോണിക്കു രക്ഷപകരാന്‍
പിറകൊണ്ട നിന്നെ
യോഗീശ്വരന്‍ മഹിതവിപ്ലവധീരന്‍
കാറല്‍ മാര്‍ക്സാല്‍
വളര്‍ത്തി വലുതാക്കിയ
നാള്‍മുതല്‍ക്കേ
നീചത്വമാര്‍ന്നധികാരരസം കലര്‍ന്ന
മേധാവിവര്‍ഗ്ഗപരിചാരകര്‍
വിപ്ലവത്തിന്‍ വേഷത്തില്‍
നിന്‍ തനയരായി രമിച്ചു ;
പക്ഷേ, ആ വര്‍ഗ്ഗവഞ്ചകര്‍ ചതിച്ചു നിന്നെ
നിന്‍റെയാദര്‍ശമണ്ഡല
വിശാല വിഹാര ഭൂവില്‍ .
തര്‍ക്കിച്ചു നീയുമവരും
രണധീരരായി തത്വങ്ങളില്‍
കര്‍മ്മസരിത്തില്‍ നീയോ
കല്‍പ്പിച്ചതൊക്കെ നടന്നു
ധീരകൃത്യങ്ങള്‍
വിപ്ലവമഹാമഹസംഭവങ്ങള്‍ !
ആ റഷ്യയില്‍ മഞ്ഞമഹാനദി
തന്‍റെ നാട്ടില്‍
ചോരയ്ക്ക് ധീരതയിയന്നൊരു
മണ്ണിലാകെ
ഈ വിശ്വവീഥിയില്‍
നിനക്കു ലഭിച്ചതോ
വന്‍സേനാബലം
പണിയാളര്‍ പടുത്തസൈന്യം !
സൈന്യത്തിലുണ്ടു ചതിയര്‍
പലമാതിരിക്കാര്‍
കൈക്കൂലി കള്ളം ചതി
ദൂഷണങ്ങള്‍
സ്ഥാനത്തിനുള്ള അതിപാരവശ്യം
മാനം വെടിഞ്ഞും പണതീവ്രമോഹം
മാതാവു നിന്‍റെ മടിത്തട്ടില്‍ നിന്നും
മേലാളവര്‍ഗ്ഗ സുഖമന്ദിര
സ്വപ്നലോകം
പൂകാന്‍ ദുരാഗ്രഹചിന്ത
തന്‍റെ തോളേറി
നില്‍ക്കാന്‍ ശ്രമവുമുണ്ടുവല്ലോ !
എന്നും ഇതിന്നെതിരേ നിന്നു
യുദ്ധം ചെയ്തത്രേ
നിന്‍റെ വിജയക്കൊടി
നാട്ടില്‍ നാട്ടി
ഇന്നും ഇനിയുള്ള നാളെയും
ആ വഴിക്കായല്ലാതയില്ല
തവവിപ്ലവ വീരഗാഥ !
നീചര്‍കുലം അവനി
വാഴ്വതില്‍ നിന്നും
മര്‍ത്ത്യലോകവിമോചന
മഹാസരണിക്കു കൂടാന്‍
ആവേശമോടെയണയുന്ന
മനുഷ്യവൃന്ദലോകത്തിനുള്ളില്‍
ചതിയര്‍ പെടാം! ചതിക്കാം!
ആ കൂട്ടരെ സമരവീഥിയില്‍
പുള്ളിതൊട്ടു ചട്ടപ്പടി
വെളിയിലാക്കി
വിപ്ലവത്തിന്‍ ലക്ഷ്യങ്ങള്‍ തീര്‍ത്ത
ധരധീരെ കരയുന്നതെന്തേ ?
കര്‍ത്തവ്യബോധവിചിന്തനമാണു കാര്യം !
ചിന്തിക്കുകില്‍ പുഞ്ചിരിയല്ലോ
നിന്‍റെ ചുണ്ടില്‍ വിടര്‍ന്നു
വിലസുന്നത് ചൊല്ലുതായേ ?
വീറുറ്റ നൂറുവിജയകഥ
ആരചിക്കാന്‍ പോരുന്നു
നിന്‍തനയര്‍ ഒട്ടും അമാന്തമില്ല .
നീചര്‍കുലം വിപ്ലവമാതൃഗേഹം
കേറിപ്പിടിക്കാന്‍ ഇടയാക്കുകില്ല !
ധീരത്വമാര്‍ന്ന തവവിപ്ലവ
സംവിധാനം
ഈ കൊച്ചു കേരളധരിത്രിയില്‍
നീക്കിടുന്ന
കാപട്യമില്ല കളവില്ല
പൊങ്ങച്ചമില്ലാതൂര്‍ജ്ജസ്വലം
വിജയഗാഥ
തകര്‍ത്തിടാനായ്
ആ ശത്രുവംശകിരാത
നരാധമന്മാര്‍
മോഹിച്ച ലക്ഷ്യമണയാന്‍
വഴി കാണുകില്ല !
ഏതെങ്കിലും പുതിയ വഞ്ചകർ
ഒറ്റുകാരായ് തീരുന്ന സംഗതി
സംഗതമാകയാലും
തീരില്ല നന്മകളതിൽ
വിശുദ്ധിമാറില്ല
ന്യായവിധി തെറ്റി നടക്കുകില്ല
നീറുന്ന ധീരമൃതി നേടിയ
വീരമർത്ത്യശ്രേണിക്ക്
താങ്ങും തണലും വിരിച്ച
ആ രക്തസാക്ഷി കുടുംബ
ചരിത്രമാകെ
പാടിപ്പതിഞ്ഞ ധരേ
കരാഞ്ജലി കൂപ്പിടുന്നേൻ !
- 2010 ഡിസംബറിൽ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ചത്
- സന്നിധാനത്തിലെ കഴുതകൾ എന്ന കവിതാസമാഹാരത്തിൽ നിന്നും.
- പാർടിക്ക് എതിരെ നടക്കുന്ന ശത്രുവർഗ്ഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയത്
കരയുന്നു ?
നീചബന്ധം, നിനക്ക്
കുലകല്‍പ്പിതമാണുതായേ !
നൂറിന്നുമൊപ്പമൊരു
ആറുപതിറ്റാണ്ടുമുമ്പ്
ക്ഷോണിക്കു രക്ഷപകരാന്‍
പിറകൊണ്ട നിന്നെ
യോഗീശ്വരന്‍ മഹിതവിപ്ലവധീരന്‍
കാറല്‍ മാര്‍ക്സാല്‍
വളര്‍ത്തി വലുതാക്കിയ
നാള്‍മുതല്‍ക്കേ
നീചത്വമാര്‍ന്നധികാരരസം കലര്‍ന്ന
മേധാവിവര്‍ഗ്ഗപരിചാരകര്‍
വിപ്ലവത്തിന്‍ വേഷത്തില്‍
നിന്‍ തനയരായി രമിച്ചു ;
പക്ഷേ, ആ വര്‍ഗ്ഗവഞ്ചകര്‍ ചതിച്ചു നിന്നെ
നിന്‍റെയാദര്‍ശമണ്ഡല
വിശാല വിഹാര ഭൂവില്‍ .
തര്‍ക്കിച്ചു നീയുമവരും
രണധീരരായി തത്വങ്ങളില്‍
കര്‍മ്മസരിത്തില്‍ നീയോ
കല്‍പ്പിച്ചതൊക്കെ നടന്നു
ധീരകൃത്യങ്ങള്‍
വിപ്ലവമഹാമഹസംഭവങ്ങള്‍ !
ആ റഷ്യയില്‍ മഞ്ഞമഹാനദി
തന്‍റെ നാട്ടില്‍
ചോരയ്ക്ക് ധീരതയിയന്നൊരു
മണ്ണിലാകെ
ഈ വിശ്വവീഥിയില്‍
നിനക്കു ലഭിച്ചതോ
വന്‍സേനാബലം
പണിയാളര്‍ പടുത്തസൈന്യം !
സൈന്യത്തിലുണ്ടു ചതിയര്‍
പലമാതിരിക്കാര്‍
കൈക്കൂലി കള്ളം ചതി
ദൂഷണങ്ങള്‍
സ്ഥാനത്തിനുള്ള അതിപാരവശ്യം
മാനം വെടിഞ്ഞും പണതീവ്രമോഹം
മാതാവു നിന്‍റെ മടിത്തട്ടില്‍ നിന്നും
മേലാളവര്‍ഗ്ഗ സുഖമന്ദിര
സ്വപ്നലോകം
പൂകാന്‍ ദുരാഗ്രഹചിന്ത
തന്‍റെ തോളേറി
നില്‍ക്കാന്‍ ശ്രമവുമുണ്ടുവല്ലോ !
എന്നും ഇതിന്നെതിരേ നിന്നു
യുദ്ധം ചെയ്തത്രേ
നിന്‍റെ വിജയക്കൊടി
നാട്ടില്‍ നാട്ടി
ഇന്നും ഇനിയുള്ള നാളെയും
ആ വഴിക്കായല്ലാതയില്ല
തവവിപ്ലവ വീരഗാഥ !
നീചര്‍കുലം അവനി
വാഴ്വതില്‍ നിന്നും
മര്‍ത്ത്യലോകവിമോചന
മഹാസരണിക്കു കൂടാന്‍
ആവേശമോടെയണയുന്ന
മനുഷ്യവൃന്ദലോകത്തിനുള്ളില്‍
ചതിയര്‍ പെടാം! ചതിക്കാം!
ആ കൂട്ടരെ സമരവീഥിയില്‍
പുള്ളിതൊട്ടു ചട്ടപ്പടി
വെളിയിലാക്കി
വിപ്ലവത്തിന്‍ ലക്ഷ്യങ്ങള്‍ തീര്‍ത്ത
ധരധീരെ കരയുന്നതെന്തേ ?
കര്‍ത്തവ്യബോധവിചിന്തനമാണു കാര്യം !
ചിന്തിക്കുകില്‍ പുഞ്ചിരിയല്ലോ
നിന്‍റെ ചുണ്ടില്‍ വിടര്‍ന്നു
വിലസുന്നത് ചൊല്ലുതായേ ?
വീറുറ്റ നൂറുവിജയകഥ
ആരചിക്കാന്‍ പോരുന്നു
നിന്‍തനയര്‍ ഒട്ടും അമാന്തമില്ല .
നീചര്‍കുലം വിപ്ലവമാതൃഗേഹം
കേറിപ്പിടിക്കാന്‍ ഇടയാക്കുകില്ല !
ധീരത്വമാര്‍ന്ന തവവിപ്ലവ
സംവിധാനം
ഈ കൊച്ചു കേരളധരിത്രിയില്‍
നീക്കിടുന്ന
കാപട്യമില്ല കളവില്ല
പൊങ്ങച്ചമില്ലാതൂര്‍ജ്ജസ്വലം
വിജയഗാഥ
തകര്‍ത്തിടാനായ്
ആ ശത്രുവംശകിരാത
നരാധമന്മാര്‍
മോഹിച്ച ലക്ഷ്യമണയാന്‍
വഴി കാണുകില്ല !
ഏതെങ്കിലും പുതിയ വഞ്ചകർ
ഒറ്റുകാരായ് തീരുന്ന സംഗതി
സംഗതമാകയാലും
തീരില്ല നന്മകളതിൽ
വിശുദ്ധിമാറില്ല
ന്യായവിധി തെറ്റി നടക്കുകില്ല
നീറുന്ന ധീരമൃതി നേടിയ
വീരമർത്ത്യശ്രേണിക്ക്
താങ്ങും തണലും വിരിച്ച
ആ രക്തസാക്ഷി കുടുംബ
ചരിത്രമാകെ
പാടിപ്പതിഞ്ഞ ധരേ
കരാഞ്ജലി കൂപ്പിടുന്നേൻ !
- 2010 ഡിസംബറിൽ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ചത്
- സന്നിധാനത്തിലെ കഴുതകൾ എന്ന കവിതാസമാഹാരത്തിൽ നിന്നും.
- പാർടിക്ക് എതിരെ നടക്കുന്ന ശത്രുവർഗ്ഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയത്
സോവേറ്റ് യൂണിയൻ തകർന്നപ്പോൾ കമ്മ്യൂണിസം തകർന്നു എന്ന് എഴുതിപ്പിടിപ്പിച്ചവർക്ക് മറുപടിയായി ഇന്നും കമ്മ്യൂണിസ്റ്റു തത്വസംഹിത ലോകത്ത് സജീവമായി നിലനില്ക്കുന്നു. പലരും അത് പഠിക്കുന്നു അതില്നിന്നും പലതും ഉൾക്കൊണ്ടു നടപ്പാക്കുന്നു . ഒരിക്കലും നശിക്കാത്ത, മനുഷ്യവർഗ്ഗവുമായി ചേർന്ന് കിടക്കുന്ന , സാധാരണക്കാരന്റെയും പാവപെട്ടവന്റെയും തൊഴിലാളി വര്ഗ്ഗതിന്റെയും ആശയും ആവേശവുമാണ് ഈ ആശയം. അത് ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് എതിരെ മുതലാളിത വർഗ്ഗ അക്രമം എന്നും ശക്തമാണ് . എതിരാളികൾ സജീവമാകുമ്പോൾ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് വീര്യവും കൂടും. അതിനാൽ തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് എതിരെ ഉള്ള അക്രമം പാർട്ടിക്ക് ഒരു പോറലും എൽപ്പിക്കില്ല , പാർട്ടി നിലനില്ക്കുന്നത് മുതലാളികളുടെ മനസ്സുകളിൽ അല്ല സാധനരണക്കാരന്റെയും തൊഴിലാളികളുടെയും , പാവപെട്ടവന്റെയും മനസ്സിലും അവന്റെ ജീവിതത്തിലും ആണ് . അതിനാൽത്തന്നെ പാർട്ടിക്കു എതിരെ ഉള്ള ആക്രമത്തെ തടുക്കാൻ ലക്ഷങ്ങൾ ആണ് അണിനിരക്കുന്നത് .
മറുപടിഇല്ലാതാക്കൂപാർട്ടിയെ ഒറ്റിക്കൊടുക്കാൻ ചിലസമയങ്ങളിൽ പാർട്ടിക്കുള്ളിലെ പലരെയും മുതലാളിത്വ വർഗ്ഗം ഉപയോഗിച്ചട്ടുണ്ട് . പക്ഷെ അവരെ ജനങ്ങൾ തള്ളിക്കളഞ്ഞ ചരിത്രം ആണ് നമുക്ക് മുന്നില് ഉള്ളത്. പാർട്ടിക്കു വേണ്ടി ജീവനും ജീവിതവും നല്കിയ എല്ലാ സഖാക്കളെയും സ്മരിച്ചുകൊണ്ട് ഈ കവിതക്കും കവിക്കും എല്ലാ ആശംസകളും നേരുന്നു