C01 - ഇന്ത്യയെ കണ്ടെത്തല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
C01 - ഇന്ത്യയെ കണ്ടെത്തല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്ത്യയെ കണ്ടെത്തല്‍

നെഹ്‌റു കണ്ടെത്തി ഇന്ത്യയെ
വൈവിധ്യമൊടുവില്‍ ഏകമായ് ഒന്നായ്
ലയിച്ചൊരു മഹിതസംസ്കൃതി
രാഷ്ട്രമീമാംസ തന്‍
കവിതയായിട്ടൊഴുകുന്നൊരിന്ത്യയായ്!

സമതലങ്ങളില്‍ വിളയുന്ന കാര്‍ഷിക
ഹരിതസംസ്കാര ഫലമൂലസംസ്കൃതി

കടലിനുള്ളില്‍ വിളയുന്ന പൊന്‍പവന്‍
വിലമതിക്കുന്ന മത്സ്യസമ്പത്തുകള്‍!

കടല്‍ കരകള്‍തന്‍ വീഥിയില്‍വിളയുന്ന
കരിമണല്‍ സമം ലോകോര്‍ജശേഖരം.

മലനിരകളില്‍ തിങ്ങിവിങ്ങുന്നൊരാ
കറുകറാ കറും കമനീയ കനകവും

ഇലകള്‍ തന്‍ തണല്‍ വിളയുന്ന ഏലവും
കറുകയും ഹരമേകുന്നൊരിഞ്ചിയും

വയനാടന്‍ മഞ്ഞള്‍ കശ്മീരിയാപ്പിളും
വനരാജ്യങ്ങളില്‍ വിളയും തേക്കും
അങ്ങതുപോലായിരം തടിയും പാറയും

ഹരിസുഗന്ധ മനോഹരചന്ദനം
ഹിമതടങ്ങളില്‍ ദേവതാരുക്കളും
കൊലിയസുന്ദരി ചീനാര്‍മരങ്ങളും
പലവിധം ഫലവര്‍ഗ്ഗ സസ്യങ്ങളും