അനാഥപ്രേതം









ര്‍ഥമില്ലാത്ത കാര്യ-
ങ്ങള്‍ക്കര്‍ഥം കല്‍പ്പിപ്പിച്ചു നല്‍കിയോര്‍
അര്‍ത്ഥിയായ് വന്നവര്‍ക്കെല്ലാം
ആട്ടും തുപ്പും കൊടുത്തവര്‍
ആളും അര്‍ത്ഥവും കൂട്ടി
നാട്ടുകൂട്ടം ഭരിച്ചവര്‍
നാല്‍ക്കവലയില്‍പ്പോലും
നാട്ടുകാരെ ശപിച്ചവര്‍
        പൊന്നും പണവും പെണ്ണും
        മധുവും നാട്ടുഭൂമിയും
        സ്വന്തമെന്നു കരുതിയോര്‍
        കയ്യാങ്കളിക്കു മുതിര്‍ന്നവര്‍
        ചെയ്ത് കൂട്ടിയ പാപങ്ങള്‍
        പുണ്യമായി ഗണിച്ചവര്‍
പുണ്ണ് കായ്ച്ച ശരീരത്തില്‍
എണ്ണയിട്ടൊരു പെണ്ണിനെ
വെണ്ണപോല്‍ നക്കിത്തോര്‍ത്തി
ഭൗതികം തിന്നു തീര്‍ത്തവര്‍
അവര്‍ തന്‍ വേഷം കണ്ടാല്‍
അറിയാന്‍ കഴിഞ്ഞതും
അവര്‍ തന്‍ ശബ്ദം കേട്ടാല്‍
തിരിയാന്‍ കഴിഞ്ഞതും
പഴമക്കഥയായ് പോയോ
അവര്‍ ഇന്നെവിടെയാണാവോ?
        തിരക്കിതിരക്കി നാം
        കാടും മേടും കയറവേ
        അവരെ കാണാനില്ല ,
        പകരം കണി കാണുന്നു
        പാന്‍റുണ്ട് കോട്ടുമുണ്ടല്ലോ ;
        വിദേശ കൗപീനവും
        കഴുത്തിന്‍ താഴെ പരദേശി
        ശിരസ്സയ്യോ നാടനാണല്ലോ !

        പണിയുന്നു ഗ്രാമം തോറും
        കൊട്ടാര മണിമാളിക !
        നിലകള്‍ പലതുണ്ടല്ലോ
        നഗര ചത്വരങ്ങളില്‍ !
        ഭാഷ മാറി വേഷം മാറി
        തല മാത്രം മാറിയിട്ടില്ല ...
        വെണ്ണ നക്കുവാന്‍ മോഹം
        പെണ്ണമായ് കിടക്കണം
        രാത്രിയും പകലും ഭേദ-
        മില്ലാതെ കിടക്കേണം
ച്ചവെള്ളം ഭയം തന്നെ
'ഹോട്ടുവാട്ടര്‍""' ലഭിക്കണം
കുപ്പിവെള്ളമെങ്കിലും വേണം
പച്ചവെള്ളം ഭയങ്കരം !
എല്ലാം 'ഹോട്ടാ'വണം
'ഫാഷന്‍ റ്റി. വി.' തുറക്കണം
കമ്പ്യൂട്ടര്‍ വിരല്‍തുമ്പില്‍
ഇന്‍റര്‍നെറ്റധരങ്ങളില്‍
ഫെയ്സ് ബുക്കില്‍
മുഖമില്ലാതെ മുഖം
കാണിക്കുന്നു ബുദ്ധിമാന്‍
        നെല്‍ വയല്‍പ്പാടംതോറും
        കണ്ണുംനട്ടു നടക്കവേ
        ഓല കെട്ടിയ വന്‍ കൂരകള്‍
        ദൃഷ്ടി ദോഷമിതെന്നുതാന്‍
        ആലുവാലിയമാരും
        സാംപിട്രോചരക്കുകള്‍
        നിറയുന്നു ഭരണക്കാര്‍തന്‍
        മേശമേല്‍ വിഭവങ്ങളായ് !
ഴിക്കുന്നു ഭരിക്കുന്നോര്‍
ഉപ്പും മുളകും ഇല്ലാതെ !
ഉപ്പു കൂട്ടാന്‍ കഴിയില്ലല്ലോ
ഭരണത്തിന്‍ ബി.പി.കൂടുതല്‍ !
എരിവും പുളിയും വേണ്ട
രുചിഭേദം മറന്നുപോയ്‌
രാത്രിയില്‍ ഉദരത്തില്‍
അള്‍സറിന്‍ പക്കമേളങ്ങള്‍ !
'ഹോട്ടുവാട്ടര്‍' മലദ്വാര-
ക്കുഴലില്‍ നിപതിക്കവെ
ആലുവാലിയയും പോയി
സംപിട്രോ അഴുകിപ്പോയി !
        മര്‍ജിംഗ് ഡോക്ടര്‍ വന്നപ്പോള്‍
        വിദഗ്ധപരിശോധന
        അതുമൊക്കെ കഴിയവെ
        സര്‍വത്ര ജഢാവസ്ഥ !
        ആരെടുക്കുമീ ജീവരഹിതം
        ജഢത്തിനേ
        നാറും ഗന്ധം വരുംമുമ്പേ
        ചുടുകാട്ടില്‍ കിടത്തുക
        നാട്ടുകാര്‍ വന്നുകൂടുമ്പോള്‍
        ശവമഞ്ചം പോലുമില്ലല്ലോ !
        നാട്ടുപോലീസ് വന്നു
        വേഗം ചുടുകാട്ടില്‍ ജഡം തള്ളിയേന്‍ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ