[കലാകൗമുദി 2013 ജനുവരി അവസാന വാരം പ്രസിദ്ധീകരിച്ച കവിത]
------------------------------------------------------------------------------------------------------------
ശ്ലീലമല്ലാത്തതശ്ലീലമല്ലോ
കേവലമതു ലിംഗമല്ലല്ലോ !
ലിംഗബന്ധം ഭാര്യഭര്‍തൃബന്ധം
അതു ശ്ലീലമല്ലെന്നു ചൊല്ലുവാനാവോ?
മര്‍ത്ത്യകുലത്തിന്‍ തുടര്‍ച്ച
ലിംഗബന്ധം തന്നെയല്ലോ !
എന്തിനായ് നിങ്ങള്‍ ശിവലിംഗപൂജയില്‍
കണ്ണിമയ്ക്കാതെ ശിവരാത്രി നോക്കണം !
സ്ത്രീകളല്ലോ ശിവരാത്രി നോക്കുന്നു
സ്ത്രീകളല്ലോ ലിംഗപൂജ നടത്തുന്നതും
തന്‍റെ ലിംഗം തൂക്കി രാത്രിയില്‍
മുണ്ടിച്ചു തന്‍ തലമുടി, പ്രമാണി
വേലിക്കെട്ടു തള്ളിത്തുറന്നു
ചെറുമിയെ പ്രാപിച്ചു തന്‍ബലം
ക്രുദ്ധനായ് പാവം ചെറുമിതന്‍
കന്നിനെഞ്ചില്‍ കേറ്റി വച്ചങ്ങു കാമിച്ചു
തന്തയില്ലാത്ത പിള്ളരെ സമര്‍പ്പിച്ച
തന്തമാര്‍ കാട്ടിയതശ്ലീലമല്ലയോ?
തന്തയെ നല്‍കും പ്രമാണിമാര്‍
സൃഷ്ടിച്ച ലിംഗകഥകള്‍
അശ്ലീലമായ് വാഴവേ
ഇന്നും പ്രമാണിമാര്‍ അശ്ലീല-
മെന്തെന്നു നമ്മോടു കല്‍പിച്ചു
നില്‍ക്കുന്ന വേളയില്‍
പോയി പണി നോക്കു ലിംഗവിദഗ്ദ്ധരേ !
നാറുന്ന നിങ്ങള്‍ തന്‍ ലിംഗത്തെ മൂടുക !
നാറുന്ന നിന്‍റെ ചരിത്രത്തെ മൂടുക !
നാറികള്‍ നിങ്ങള്‍ പ്രപഞ്ചസത്യങ്ങളെ
പാടേ മറന്നവര്‍ കോമാളി നായകര്‍
------------------------------------------------------------------------------------------------------------
ശ്ലീലമല്ലാത്തതശ്ലീലമല്ലോ
കേവലമതു ലിംഗമല്ലല്ലോ !
ലിംഗബന്ധം ഭാര്യഭര്‍തൃബന്ധം
അതു ശ്ലീലമല്ലെന്നു ചൊല്ലുവാനാവോ?
മര്‍ത്ത്യകുലത്തിന്‍ തുടര്‍ച്ച
ലിംഗബന്ധം തന്നെയല്ലോ !
എന്തിനായ് നിങ്ങള്‍ ശിവലിംഗപൂജയില്‍
കണ്ണിമയ്ക്കാതെ ശിവരാത്രി നോക്കണം !
സ്ത്രീകളല്ലോ ശിവരാത്രി നോക്കുന്നു
സ്ത്രീകളല്ലോ ലിംഗപൂജ നടത്തുന്നതും
തന്‍റെ ലിംഗം തൂക്കി രാത്രിയില്‍
മുണ്ടിച്ചു തന്‍ തലമുടി, പ്രമാണി
വേലിക്കെട്ടു തള്ളിത്തുറന്നു
ചെറുമിയെ പ്രാപിച്ചു തന്‍ബലം
ക്രുദ്ധനായ് പാവം ചെറുമിതന്‍
കന്നിനെഞ്ചില്‍ കേറ്റി വച്ചങ്ങു കാമിച്ചു
തന്തയില്ലാത്ത പിള്ളരെ സമര്‍പ്പിച്ച
തന്തമാര്‍ കാട്ടിയതശ്ലീലമല്ലയോ?
തന്തയെ നല്‍കും പ്രമാണിമാര്‍
സൃഷ്ടിച്ച ലിംഗകഥകള്‍
അശ്ലീലമായ് വാഴവേ
ഇന്നും പ്രമാണിമാര്‍ അശ്ലീല-
മെന്തെന്നു നമ്മോടു കല്‍പിച്ചു
നില്‍ക്കുന്ന വേളയില്‍
പോയി പണി നോക്കു ലിംഗവിദഗ്ദ്ധരേ !
നാറുന്ന നിങ്ങള്‍ തന്‍ ലിംഗത്തെ മൂടുക !
നാറുന്ന നിന്‍റെ ചരിത്രത്തെ മൂടുക !
നാറികള്‍ നിങ്ങള്‍ പ്രപഞ്ചസത്യങ്ങളെ
പാടേ മറന്നവര്‍ കോമാളി നായകര്‍
'ഇന്നും പ്രമാണിമാര്‍ അശ്ലീല-
മറുപടിഇല്ലാതാക്കൂമെന്തെന്നു നമ്മോടു കല്‍പിച്ചു
നില്‍ക്കുന്ന വേളയില്‍....'
നമിക്കുന്നു സാര്‍ ,...വരികള്‍ ഉഗ്രന്‍ .
നാറികളെന്നല്ലാതെ പെന്നെന്തു വിളിക്കാനാ...
മറുപടിഇല്ലാതാക്കൂ