തിരകളെ നാം ഭയക്കുന്നതെന്തിനായ് ?
ഇടികളെ നാം ഭയക്കുന്നതെന്തിനായ് ?
ഗിരിനിരകളിടിഞ്ഞു മഞ്ഞിന്‍ നദി
ഉരുകിയാര്‍ത്തലച്ചലറി വന്നീടവേ
തിരുമലകള്‍ ലാവാഗ്നിയില്‍ ഉരുകുന്ന
അയിരുപോല്‍ ഒലിച്ചാര്‍ത്തു വന്നീടവേ
ഭയമെഴാതെ കഴിയാന്‍ കഴിയേണ്ട -
യോ? അതു കഴിയാ മനുഷ്യന്‍ പ്രകൃതി
തന്നധിപനാകുന്നതെങ്ങനെ ചൊല്ലുക!
'പ്രകൃതി ഒക്കെയും കീഴടക്കി ഇനി
ഇതരലോകങ്ങളില്‍ കടന്നീടണം'
ഇതുവിധം വീമ്പുപറയും മനുജനോ
ഇടിയും മിന്നലും കാണ്‍കേ വിരളുന്നു!
ഒരുകണിക ജലം വീണു മുറ്റമൊ-
ന്നൊഴുകിയാലവന്‍ വേപഥു ഗാത്രനാം
പരിഭവങ്ങളായ് 'വെള്ളം നിറഞ്ഞെന്‍റെ
ഭവനമെല്ലാം തകരുന്നു ദൈവമേ!'
കഠിന ഉഷ്ണം കടന്നുവന്നാലവന്‍
പിറുപിറുക്കുന്നു 'ഹോ എന്തു ചൂടിത്!'
പണിയെടുക്കാന്‍ വിധിച്ചവന്‍ ജീവിതം
സുഖദ ശീതളമാക്കാന്‍ കിതയ്ക്കുന്നു!
പ്രകൃതിയല്ലോ അനന്തം പ്രകൃതിയെ
മെരുകി ജീവിതം ധന്യമാക്കേണ്ടയോ?
അരുതു വെല്ലുവിളിയ്ക്കായ്ക ഭൂവിനെ
തകരുമേ നിന്‍റെ സങ്കല്പ ശാസ്ത്രങ്ങള്‍ !
കഠിനമല്ലടോ ശാസ്ത്രം പ്രകൃതിതന്‍
സരളസത്യങ്ങള്‍ ശാസ്ത്രം പഠിക്കെടോ !
സരളസത്യങ്ങള്‍ ഒന്നും പഠിക്കാതെ
കിതകിതച്ചിതാ ഓടുന്ന മാനുഷന്‍ !
കുഴിയില്‍ വീഴുന്നു, നേടിയതും വൃഥാ
പുതുതായൊന്നുമേ നേടിയുമില്ലഹോ
പരമസത്യമാം ശാസ്ത്രത്തെ ബലിക -
ഴിച്ചറിവില്ലാത്തവര്‍ പണമരം കായ്ക്കുവാന്‍
അറിവു വില്‍ക്കുന്നു ! ടെക്നോളജിയത് !
അറിവിനെസമം പണമായി കാണുന്നു !
അറിവ് വില്‍ക്കുവാന്‍ കെട്ടിടം കെട്ടുന്നു !
പരമശാസ്ത്രത്തെ വെല്ലുന്ന തന്ത്രങ്ങള്‍
പെരുമയാര്‍ന്ന പരസ്യങ്ങളായ് നവ
അറിവ് നല്‍കുന്ന ടെക്നോളജികളായ്
അവതരിക്കുന്നു; പുത്തന്‍ തലമുറ
അറിവില്ലാതതില്‍ അഭിരമിച്ചീടുന്നു !
ഇടിയെ കാണുമ്പോള്‍ മിന്നല്‍വിടരുമ്പോള്‍
കടലിരമ്പുമ്പോള്‍ കോട്ടകള്‍ വീഴുമ്പോള്‍
മരണത്തീമഴ ചൊരിയും ബോംബുകള്‍
നരവംശത്തെ മുടിച്ചു മുന്നേറുമ്പോള്‍
എവിടെ നിങ്ങള്‍തന്‍ ടെക്നോളജികളും
എവിടെ ജോലികള്‍ ! ആര്‍ഭാടജീവിതം !
എവിടെ ബാങ്കുകള്‍ ! ഭോജനശാലകള്‍ !
സകലതും കത്തിയമരുന്നിതഗ്നിയില്‍ !
ഇത് നിരാസമാണമ്മ ശാസ്ത്രത്തിന്‍റെ ;
പുതിയ ടെക്നോളജിതന്‍ വിജയവും !
കരുതിവയ്ക്കു അറിവിനെ മാനവ -
കുലമതിന്‍ ദീര്‍ഘദീര്‍ഘമാം യാത്രയില്‍
ഒരു സഹായിയായ് അമ്മയായ് രക്ഷക -
കവചമായി മഹാജീവപര്‍വങ്ങ -
ളമരും തീവ്രസമസ്യകടക്കുവാന്‍ .
[മനോരമ ആഴ്ചപ്പതിപ്പ് 2013 ഫെബ്രുവരി ആദ്യവാരം പ്രസിദ്ധീകരിച്ചത്]
ഇടികളെ നാം ഭയക്കുന്നതെന്തിനായ് ?
ഗിരിനിരകളിടിഞ്ഞു മഞ്ഞിന്‍ നദി
ഉരുകിയാര്‍ത്തലച്ചലറി വന്നീടവേ
തിരുമലകള്‍ ലാവാഗ്നിയില്‍ ഉരുകുന്ന
അയിരുപോല്‍ ഒലിച്ചാര്‍ത്തു വന്നീടവേ
ഭയമെഴാതെ കഴിയാന്‍ കഴിയേണ്ട -
യോ? അതു കഴിയാ മനുഷ്യന്‍ പ്രകൃതി
തന്നധിപനാകുന്നതെങ്ങനെ ചൊല്ലുക!
'പ്രകൃതി ഒക്കെയും കീഴടക്കി ഇനി
ഇതരലോകങ്ങളില്‍ കടന്നീടണം'
ഇതുവിധം വീമ്പുപറയും മനുജനോ
ഇടിയും മിന്നലും കാണ്‍കേ വിരളുന്നു!
ഒരുകണിക ജലം വീണു മുറ്റമൊ-
ന്നൊഴുകിയാലവന്‍ വേപഥു ഗാത്രനാം
പരിഭവങ്ങളായ് 'വെള്ളം നിറഞ്ഞെന്‍റെ
ഭവനമെല്ലാം തകരുന്നു ദൈവമേ!'
കഠിന ഉഷ്ണം കടന്നുവന്നാലവന്‍
പിറുപിറുക്കുന്നു 'ഹോ എന്തു ചൂടിത്!'
പണിയെടുക്കാന്‍ വിധിച്ചവന്‍ ജീവിതം
സുഖദ ശീതളമാക്കാന്‍ കിതയ്ക്കുന്നു!
പ്രകൃതിയല്ലോ അനന്തം പ്രകൃതിയെ
മെരുകി ജീവിതം ധന്യമാക്കേണ്ടയോ?
അരുതു വെല്ലുവിളിയ്ക്കായ്ക ഭൂവിനെ
തകരുമേ നിന്‍റെ സങ്കല്പ ശാസ്ത്രങ്ങള്‍ !
കഠിനമല്ലടോ ശാസ്ത്രം പ്രകൃതിതന്‍
സരളസത്യങ്ങള്‍ ശാസ്ത്രം പഠിക്കെടോ !
സരളസത്യങ്ങള്‍ ഒന്നും പഠിക്കാതെ
കിതകിതച്ചിതാ ഓടുന്ന മാനുഷന്‍ !
കുഴിയില്‍ വീഴുന്നു, നേടിയതും വൃഥാ
പുതുതായൊന്നുമേ നേടിയുമില്ലഹോ
പരമസത്യമാം ശാസ്ത്രത്തെ ബലിക -
ഴിച്ചറിവില്ലാത്തവര്‍ പണമരം കായ്ക്കുവാന്‍
അറിവു വില്‍ക്കുന്നു ! ടെക്നോളജിയത് !
അറിവിനെസമം പണമായി കാണുന്നു !
അറിവ് വില്‍ക്കുവാന്‍ കെട്ടിടം കെട്ടുന്നു !
പരമശാസ്ത്രത്തെ വെല്ലുന്ന തന്ത്രങ്ങള്‍
പെരുമയാര്‍ന്ന പരസ്യങ്ങളായ് നവ
അറിവ് നല്‍കുന്ന ടെക്നോളജികളായ്
അവതരിക്കുന്നു; പുത്തന്‍ തലമുറ
അറിവില്ലാതതില്‍ അഭിരമിച്ചീടുന്നു !
ഇടിയെ കാണുമ്പോള്‍ മിന്നല്‍വിടരുമ്പോള്‍
കടലിരമ്പുമ്പോള്‍ കോട്ടകള്‍ വീഴുമ്പോള്‍
മരണത്തീമഴ ചൊരിയും ബോംബുകള്‍
നരവംശത്തെ മുടിച്ചു മുന്നേറുമ്പോള്‍
എവിടെ നിങ്ങള്‍തന്‍ ടെക്നോളജികളും
എവിടെ ജോലികള്‍ ! ആര്‍ഭാടജീവിതം !
എവിടെ ബാങ്കുകള്‍ ! ഭോജനശാലകള്‍ !
സകലതും കത്തിയമരുന്നിതഗ്നിയില്‍ !
ഇത് നിരാസമാണമ്മ ശാസ്ത്രത്തിന്‍റെ ;
പുതിയ ടെക്നോളജിതന്‍ വിജയവും !
കരുതിവയ്ക്കു അറിവിനെ മാനവ -
കുലമതിന്‍ ദീര്‍ഘദീര്‍ഘമാം യാത്രയില്‍
ഒരു സഹായിയായ് അമ്മയായ് രക്ഷക -
കവചമായി മഹാജീവപര്‍വങ്ങ -
ളമരും തീവ്രസമസ്യകടക്കുവാന്‍ .
[മനോരമ ആഴ്ചപ്പതിപ്പ് 2013 ഫെബ്രുവരി ആദ്യവാരം പ്രസിദ്ധീകരിച്ചത്]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ