വര്‍ത്തമാനത്തോടും ഭാവിയോടും

നീ തുറക്കു നിന്‍റെ രാമായണം
മഹാഭാരതം ശ്രീകൃഷ്ണ ലീലകള്‍  !
നീ കുടിക്കൂ ജ്ഞാനപ്പാനകള്‍
നിത്യ നിഷത്തിനറിവുകള്‍!!  !
ക്രിസ്തുവിന്‍ കുന്നിലെ നിത്യപ്രഭാഷണം
കര്‍ത്താവു കൂര്‍ത്ത കുരിശില്‍ കിടന്നെങ്കിലും !
ബുദ്ധഗയയിലെ ശാന്തി സന്ദേശങ്ങള്‍
തൊട്ടുകൂടാത്തോര്‍ക്കമൃത നിഷന്ദികള്‍ !
പുസ്തകം ദൈവമെന്നോതും ഗുരുവിനെ
രക്തവാളാല്‍ ത്ധണ    ത്ധഞ്ചണം
സേവിക്കും നിത്യ ധൈര്യത്തിന്‍
പ്രതീകങ്ങള്‍ നാട്ടിലെ
മറ്റുമതങ്ങളില്‍ അന്യരായ് തീര്‍ന്നുവോ!
അക്ഷരം നോക്കൂ തലകുനിക്കു
വിശ്വവിജ്ഞാന ശക്തിയെ !
എന്നുരച്ചും സ്വത്തിന്‍ മുകളിലിരുന്നു
മദിക്കുന്ന വര്‍ത്തക കൂട്ടരേ താഴെ വരൂ!
കാല്‍ ചവിട്ടൂ പുണ്യഭൂമിയില്‍
നിങ്ങള്‍ തന്‍ ധാന്യങ്ങള്‍
സ്വര്‍ണ്ണങ്ങള്‍ വസ്ത്രവിഭൂഷകള്‍
വാരി വിതറൂ മനുഷ്യവംശത്തിലെ
തീരാ ദുരിതര്‍ക്കു നിസ്വര്‍ക്കു മോദമായ്!
എന്നരുളും മഹാ പുണ്യപ്രവാചകന്‍

മണ്ണില്‍ മണലിന്‍റെ കാട്ടില്‍
തിളങ്ങുന്ന പൊള്ളുന്ന
പ്രാപഞ്ചികത്തിന്‍ വിധികൊണ്ടു
തുള്ളുന്ന മാനവര്‍ക്കായി
കുളിര്‍ മഴ പെയ്തുവേന്‍
സന്തോഷ സന്താപ സാഗരം നീന്തിക്കടക്കുവാന്‍
ചൊല്ലിയേന്‍ തീരാമൊഴികളനവധി!
വെട്ടുകൊണ്ടും വെടികൊണ്ടും!
തകരാത്ത നിത്യവിശ്വാസ മഹാ ലോക സൃഷ്ടികള്‍ !
വാരി വിതറി മഹാലോക വേദിയില്‍
നാളുകള്‍ പോകിലും മിന്നിനില്‍ക്കുന്നവ!
എല്ലാ മഹത്വവും ഒന്നിലാവാഹിച്ചു
മന്നില്‍ വിയര്‍പ്പാണു സൃഷ്ടിയെന്നോതിയോന്‍
താടിവച്ചാ നവ ധീര പ്രവാചകന്‍
മാനിഫെസ്റ്റോയില്‍= കരളാലെഴുതിയേന്‍ !
ആ സൃഷ്ടികര്‍ത്താവു പാവം പണിക്കാരന്‍
ആയുള്ളവന്‍റെ യുഗങ്ങള്‍ വരുന്നിതാ...
കാലമതിനായി കാത്തുസൂക്ഷിച്ചൊരാ
ജ്ഞാന കര്‍മ്മങ്ങള്‍ വിളയുന്ന നാളുകള്‍ !
നീളെ വരട്ടെ നവനന്മ പുണ്യങ്ങള്‍
നീളത്തില്‍ മൊട്ടിട്ടു നില്‍ക്കട്ടെ പാരിതില്‍ !
നാറും വിയര്‍പ്പെന്നു ചൊല്ലി ശപിച്ചൊരാ
നീരിനു നല്ല സുഗന്ധം! ആലപിച്ചീടട്ടെ ഗായകര്‍
മാനവര്‍ നൃത്തമാടട്ടെ തീരട്ടെ യുദ്ധങ്ങള്‍
കൊള്ളകള്‍ ഈ കൊലപാതക മേളകള്‍
ഓം! ശാന്തി ശാന്തി എന്നോതട്ടെ
പാവം ഹൃദയം നരഹൃദയം സഖേ!

1 അഭിപ്രായം:

  1. രക്തം കൊണ്ടെഴുതിയ തതത്വശാസ്ത്രം ഒരിക്കല്‍ ലോകത്തു സമാധാനം കൊണ്ടുവരുമെന്ന ബോധം കവിതയിലുണ്ട് !

    മറുപടിഇല്ലാതാക്കൂ