കോടികള്‍! കോടികള്‍! കോടിയ കോടികള്‍!

            ഒന്ന് 

കോടികള്‍! കോടികള്‍!
കോടാനുകോടികള്‍!
കോടിയാല്‍ കോടികള്‍ 
എന്തുചെയ്യും?
കോടാനുകോടികള്‍
എത്രയുണ്ടാം
മര്‍ത്ത്യജീവിതം
കോടിയോ കോടികളേ!
കോടിയ കോടികള്‍
എങ്ങു പോയി?
കാവല്‍ക്കാരു കണ്ടോ
വഴിപോക്കര്‍ കണ്ടോ?
അതോ കാവല്‍ക്കാരു കട്ടോ?
വഴിപോക്കര്‍ കട്ടോ?
കാവല്‍നില്‍ക്കും
കാവല്‍ ശ്വാനവ്യൂഹം
ഓരിയിടുന്നതു
കേള്‍പ്പതുണ്ടോ?
കോടികള്‍ മാത്രം
ചിരിച്ചുനില്പൂ
കോടാനുകോടികള്‍
പുഞ്ചിരിപ്പൂ!
കോടിയ കോടികള്‍
പുഞ്ചിരിക്കേ
കോടിയില്ലല്ലോ
ആ മന്ദഹാസം!

            രണ്ട് 

പാമരര്‍ തന്റെ
മണ്കൂനയില്‍
പട്ടിണിക്കാര്‍ തന്റെ
സ്വപ്നസൗധങ്ങളില്‍
കോടിയ കോടികള്‍
വന്നു വീഴുന്നുവേന്‍
തീവില ചാര്‍ത്തായി
ജപ്തി വാറണ്ടായി
കേമം റിസോര്‍ട്ടിന്റെ
പ്രോജക്ടുമാപ്പായി
കൂര വിഴുങ്ങും വഴി വീതികൂട്ടലായ് 
പദ്ധതിക്കായ്
തീര്‍ത്ത കോടികള്‍
ദേശീയപദ്ധതി
തന്റെ പുറംപോക്കില്‍ വീഴവെ!
പാവം പുറംപോക്കു-
വാസികള്‍തന്‍ ഭുമി
കേറിപ്പിടിക്കുന്നു
കോടിയ കോടികള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ