[കവിതാ സമാഹാരം: ജി.സുധാകരന്‍ എഴുതിയ കവിതകളില്‍ നിന്നും തെരഞ്ഞെടുത്ത 12 കവിതകളാണ് ഈ സമാഹാരത്തിലുള്ളത് . ഇവ ദേശാഭിമാനി, ദേശാഭിമാനി വാരിക, ഭാഷാപോഷിണി, മലയാള മനോരമ വാരിക, മാധ്യമം വാരിക, മംഗളം വാരിക, കേരള കൗമുദി, ജനയുഗം ഞായറാഴ്ചപ്പതിപ്പുകള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ്]
------------------------------------------------------------------------------------------------------------
ജീ. സുധാകരന്‍ എന്ന കഴിവു തെളിയിച്ച ഭരണാധികാരിക്കും, പൊതുജനഹൃദയങ്ങളുടെ ഇഷ്ടക്കാരനായ പൊതുപ്രവര്‍ത്തകനും അപ്പുറത്താണ് ജീ. സുധാകരന്‍ എന്ന കവിക്ക് കാലം നല്‍കാന്‍ പോകുന്ന മഹനീയസ്ഥാനം. നന്മയുടെ തീരാത്ത സംഗീതം തുടിക്കുന്ന മനുഷ്യസ്നേഹിയായ ഈ ജനകീയകവിയോട് എന്‍റെ സ്നേഹാദരങ്ങളറിയിക്കുന്നു."
എം. ജയചന്ദ്രന്‍ (Film Score Composer, Singer and Musician)
(ശ്രീകൃഷ്ണപ്രിയ, പൂജപ്പുര, തിരുവനന്തപുരം-12)
------------------------------------------------------------------------------------------------------------
"ഇതോരവതാരികയല്ല. കേവലമൊരു അനുവാചകന്‍റെ ആര്‍ദ്രമായ അഭിപ്രായങ്ങള്‍ മാത്രം. വിശ്വമാനവികതയുടെ പക്ഷം ചേരല്‍ മാത്രം. കവി എന്നിലര്‍പ്പിച്ച വിശ്വാസം കാലത്തിന്‍റെ നിയോഗമായി കരുതുന്നു. കവിതയുടെ കനല്‍ക്കണ്ണു തുറന്ന്, ജീ. സുധാകരന്‍ തുടരുന്ന വിപ്ലവയാത്രക്ക് അഭിവാദ്യങ്ങള്‍. ആ സ്നേഹ ഹൃദയത്തിനു മുന്നില്‍ സംഗീതനമസ്കാരം.
ജീ. സുധാകരന്‍ എന്ന കഴിവു തെളിയിച്ച ഭരണാധികാരിക്കും, പൊതുജനഹൃദയങ്ങളുടെ ഇഷ്ടക്കാരനായ പൊതുപ്രവര്‍ത്തകനും അപ്പുറത്താണ് ജീ. സുധാകരന്‍ എന്ന കവിക്ക് കാലം നല്‍കാന്‍ പോകുന്ന മഹനീയസ്ഥാനം. നന്മയുടെ തീരാത്ത സംഗീതം തുടിക്കുന്ന മനുഷ്യസ്നേഹിയായ ഈ ജനകീയകവിയോട് എന്‍റെ സ്നേഹാദരങ്ങളറിയിക്കുന്നു."
എം. ജയചന്ദ്രന്‍ (Film Score Composer, Singer and Musician)
(ശ്രീകൃഷ്ണപ്രിയ, പൂജപ്പുര, തിരുവനന്തപുരം-12)
------------------------------------------------------------------------------------------------------------
ആരാണു നീ ഈ ഒബാമ?
ആരാണു നീ ഈ ഒബാമ?
എന്‍റെ താരാട്ടുപാട്ടിന്‍റെ ഈണമാണോ!
അമ്മ ചോദിക്കുന്നിറാഖില്‍നിന്നും
ആരാണു നീ ഈ ഒബാമ?
എന്‍റെ നാടിന്‍റെ സ്വാതന്ത്ര്യഗീതമാണോ?
കുഞ്ഞു ചോദിക്കുന്നു കാബൂളില്‍നിന്നും
ആരാണു നീ ഈ ഒബാമ?
എന്‍റെ കാടിന്‍റെ ചൂളംവിളികളാണോ?
ആരാണു ചോദിച്ചതെന്നോ?
ചെഗുവേരതന്‍ നാട്ടിലെ പോരാളിയല്ലോ?
ആഫ്രിക്കയില്‍ പൂത്ത പൂവു ചോദിക്കുന്നു
ആരാണു നീ ഈ ഒബാമ?
ഗംഗാനദിയിലെ മത്സ്യങ്ങള്‍ ചോദിപ്പൂ
ആരാണു നീ ഈ ഒബാമ?
സിന്ധുഗംഗാനദീതീരങ്ങളും
വിന്ധ്യഹിമാചലഗോകര്‍ണവും
കന്യാകുമാരിയും കാശ്മീരുമൊന്നിച്ചു
നിന്നോടു ചോദിപ്പൂ
ആരാണു നീ ഈ ഒബാമ?
ആയിരത്തൊന്നു കഥകളില്‍ മിന്നിയ നാടുകള്‍
ചുട്ട മണല്‍ക്കാടുകള്‍
ഭീതിയോടല്ലെങ്കിലും പച്ചമാംസം കരിഞ്ഞ
മണത്തിന്‍റെ മുന്നില്‍നിന്നാരഞ്ഞിടുന്നു
നീ ആരാണു ചൊല്ലൂ ഒബാമ?
ലോകമഹായുദ്ധകേളികളാടിയ
വേതാളശക്തികള്‍തന്‍ നഷ്ടാവശിഷ്ടങ്ങള്‍
ചോദിച്ചിടുന്നു ധിക്കാരപൂര്‍വം
ആരാണു നീ ഈ ഒബാമ?
മാന്‍പേടയോ അതോ മാലാഖയോ
മാര്‍ജ്ജാരനോ നീ ഒബാമ?
കൊല്ലുമോ നീയെന്‍ ഒബാമ
കൊല്ലുകില്ലെന്നുരക്കാമോ
ഗാസയില്‍ മണ്ണില്‍ പുതഞ്ഞുമരിച്ചൊരാ
പൂവു ചോദിക്കുന്ന ചോദ്യം
നേരെ നിവര്‍ന്നുരക്കാമോ
കൊല്ലുകില്ലെന്നുരക്കാമോ?
എല്ലാം തവിടുപോടിയാക്കിടുന്ന നിന്‍
സര്‍വ്വസന്നഹസംഹാരശക്തികള്‍
ഒന്നുപോലും ത്യജിക്കാതെ നീ എങ്ങനെ
കൊല്ലാതിരിക്കും ഒബാമ?
ചൊല്ലൂ ഒബാമ നീ ആരാണ്
എന്തിനായ് വന്നു നീ
കൊല്ലുവാനോ കൊന്നു തിന്നുവാനോ?
അതോ കൊല്ലല്‍ നിര്‍ത്തി
ഇനി കൊല്ലുകില്ലെന്നുരച്ചിടുവാനോ?
പോന്നുപോല്‍ നോക്കാന്‍
കഴിയുമോ ഞങ്ങളെ
കൊന്നു നിന്‍ മുന്‍ഗാമി
തിന്നതിന്‍ ബാക്കിയായുള്ളോരീ
കൊല്ലാക്കൊലക്കിരയായ കുഞ്ഞുങ്ങളെ
അമ്മമാരെ, പിതാശ്രേഷ്oരെ
പന്തങ്ങള്‍ ചിന്തയില്‍
കത്തുന്ന യവ്വനത്തെ
നിന്‍റെ പടയും പടഹവും
ബോംബുകള്‍ ചിന്തുന്ന തീയും പുകയും പകകളും
വാരിധിപോലെ പരക്കും നിണങ്ങളും
ആയതു തീര്‍ക്കും രുധിരപ്പുഴകളും
നിന്‍റെ റോക്കറ്റുകള്‍ ആകാശശൂന്യമാം
ധന്യപ്രപഞ്ചവിഹാര-
മഹാകാശമണ്ഡലവീഥിയില്‍
നിന്നും ഉതിര്‍ക്കുന്ന മൃത്യുവിന്‍ തീമഴ
നക്ഷത്രയുദ്ധപഞ്ചാംഗങ്ങള്‍ തീര്‍ത്തു നീ
നിത്യം കളിക്കുന്ന ഭീകരജ്യോതിഷം
നിര്‍ത്തുമോ നിര്‍ത്താന്‍ കഴിയുമോ
കൊല്ലാത്ത വര്‍ത്തമാനം
ഭാവി ഭാസുരമാക്കുമോ
ചൊല്ലൂ ഒബാമ കഴിയുമോ താങ്കള്‍ക്ക്
മുന്‍ഗാമി ചൊല്ലാത്ത സാന്ത്വനം ശാശ്വതം!
കൊല്ലാതിരുക്കുമോ എങ്കില്‍ പറയുക
കൊല്ലുകില്ലാരേയും ആരേയും ഞാനിനി!
നിന്‍റെ പിതാമഹന്മാര്‍ വന്ന നാള്‍വഴി
കണ്ടു മുരളുന്ന വന്‍കര ആഫ്രിക്ക
തന്‍ കൊടുംകാട്ടിലെ സിംഹങ്ങള്‍
സംശയംകൊണ്ടു ചോദിക്കുന്നു
ആരാണു നീ ഈ ഒബാമ?
നിന്‍റെ വംശത്തിന്‍റെ ചോര
ചോരചിന്തിയ ചാട്ടവാര്‍കൂട്ടം
അവര്‍ തന്‍ ചങ്കും കരളും പറിച്ചു
ഭക്ഷിച്ചൊരാ വര്‍ണവെറിയസംഘങ്ങള്‍
നിന്‍റെ പെണ്ണുങ്ങളെ സംഭോഗസദ്യയില്‍
രണ്ടുനിമിഷം ഭുജിച്ചു ചവച്ചരച്ചണ്ടിയാക്കി തുപ്പി
സായിപ്പു മോദിച്ച അന്ധകാരത്തിന്‍റെ നാളുകള്‍
നിര്‍മിച്ച വന്‍ചതിക്കോട്ടകള്‍
ക്രൂരസംസ്കാരശവക്കോട്ടകള്‍
മിന്നുന്നുവോ നിന്‍ ഹൃത്തില്‍ സ്മരണകള്‍
തുള്ളുന്നുവോ നിന്‍റെ ചോര
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും ലുമുംബയും ക്രിസ്ഹാനിയും
വന്നുവോ നിന്‍റെ സ്മരണയില്‍
നീയാരു മന്നനോ മര്‍ത്യനോ
നീഗ്രോയോ ചൊല്ലുക
ആരാണു നീ ഈ ഒബാമ?
രാജ്യസേനാനിയോ വെറും ഭൃത്യനോ ചൊല്ലുക
ഓര്‍ക്കുന്നുവോ നിന്‍റെ മുന്‍ഗാമികള്‍ തീര്‍ത്ത
വേട്ടയില്‍പ്പെട്ടവരാരോ
ആ മഹാഗാന്ധി
ബന്ദാരനായക
വംഗബന്ധു റഹ്മാനും
നിങ്ങള്‍തന്‍ സ്വന്തമാം കെന്നഡി
മിന്നുന്ന സദ്ദാം ഹുസൈന്‍!
ഹാമര്‍ഷീല്‍ഡില്ലേ വിമാനത്തില്‍
നിന്നങ്ങു വീഴിച്ചേതു നരകത്തില്‍
എങ്ങിനെ ഇന്ദിര പോയി, മകന്‍ പോയി
എങ്ങിനെ കാര്‍ക്കറേ പോയി
വേട്ടയാടി പിടിച്ചില്ലയോ
നാടിന്‍റെ നേര്‍ക്കുനേര്‍ നിന്നവരല്ലേ
അവര്‍ നേര്‍ക്കുനേര്‍ നിന്നവരല്ലേ
ഓര്‍ക്കുന്നുവോ ചെഗുവേരയെ
പാബ്ലോയെ, നാടിന്‍ തലവന്‍ അലണ്ടയെ
ഓര്‍ക്കുമ്പോള്‍ ഭീതിയുണ്ടല്ലേ
നാണമുണ്ടോര്‍ക്കുവാനല്ലേ
വീണ്ടും പിടിക്കുമോ വേട്ടയില്‍
നാടിന്‍റെ രോമാഞ്ചനായകന്മാരെ
ചൊല്ലൂ പറയൂ ഒബാമ!
താങ്കള്‍ക്കെന്താണ് പദ്ധതി ചൊല്ലൂ
തീര്‍ന്നില്ല പേരുകള്‍
നീളുന്നു പിന്നെയും നാള്‍വഴി
വീഥികള്‍തോറും
ആരാണു നീ ഈ ഒബാമ
ചൊല്ലുകാരാണു നീ ഈ ഒബാമ?
ആരാണു നീ ഈ ഒബാമ?
എന്‍റെ താരാട്ടുപാട്ടിന്‍റെ ഈണമാണോ!
അമ്മ ചോദിക്കുന്നിറാഖില്‍നിന്നും
ആരാണു നീ ഈ ഒബാമ?
എന്‍റെ നാടിന്‍റെ സ്വാതന്ത്ര്യഗീതമാണോ?
കുഞ്ഞു ചോദിക്കുന്നു കാബൂളില്‍നിന്നും
ആരാണു നീ ഈ ഒബാമ?
എന്‍റെ കാടിന്‍റെ ചൂളംവിളികളാണോ?
ആരാണു ചോദിച്ചതെന്നോ?
ചെഗുവേരതന്‍ നാട്ടിലെ പോരാളിയല്ലോ?
ആഫ്രിക്കയില്‍ പൂത്ത പൂവു ചോദിക്കുന്നു
ആരാണു നീ ഈ ഒബാമ?
ഗംഗാനദിയിലെ മത്സ്യങ്ങള്‍ ചോദിപ്പൂ
ആരാണു നീ ഈ ഒബാമ?
സിന്ധുഗംഗാനദീതീരങ്ങളും
വിന്ധ്യഹിമാചലഗോകര്‍ണവും
കന്യാകുമാരിയും കാശ്മീരുമൊന്നിച്ചു
നിന്നോടു ചോദിപ്പൂ
ആരാണു നീ ഈ ഒബാമ?
ആയിരത്തൊന്നു കഥകളില്‍ മിന്നിയ നാടുകള്‍
ചുട്ട മണല്‍ക്കാടുകള്‍
ഭീതിയോടല്ലെങ്കിലും പച്ചമാംസം കരിഞ്ഞ
മണത്തിന്‍റെ മുന്നില്‍നിന്നാരഞ്ഞിടുന്നു
നീ ആരാണു ചൊല്ലൂ ഒബാമ?
ലോകമഹായുദ്ധകേളികളാടിയ
വേതാളശക്തികള്‍തന്‍ നഷ്ടാവശിഷ്ടങ്ങള്‍
ചോദിച്ചിടുന്നു ധിക്കാരപൂര്‍വം
ആരാണു നീ ഈ ഒബാമ?
മാന്‍പേടയോ അതോ മാലാഖയോ
മാര്‍ജ്ജാരനോ നീ ഒബാമ?
കൊല്ലുമോ നീയെന്‍ ഒബാമ
കൊല്ലുകില്ലെന്നുരക്കാമോ
ഗാസയില്‍ മണ്ണില്‍ പുതഞ്ഞുമരിച്ചൊരാ
പൂവു ചോദിക്കുന്ന ചോദ്യം
നേരെ നിവര്‍ന്നുരക്കാമോ
കൊല്ലുകില്ലെന്നുരക്കാമോ?
എല്ലാം തവിടുപോടിയാക്കിടുന്ന നിന്‍
സര്‍വ്വസന്നഹസംഹാരശക്തികള്‍
ഒന്നുപോലും ത്യജിക്കാതെ നീ എങ്ങനെ
കൊല്ലാതിരിക്കും ഒബാമ?
ചൊല്ലൂ ഒബാമ നീ ആരാണ്
എന്തിനായ് വന്നു നീ
കൊല്ലുവാനോ കൊന്നു തിന്നുവാനോ?
അതോ കൊല്ലല്‍ നിര്‍ത്തി
ഇനി കൊല്ലുകില്ലെന്നുരച്ചിടുവാനോ?
പോന്നുപോല്‍ നോക്കാന്‍
കഴിയുമോ ഞങ്ങളെ
കൊന്നു നിന്‍ മുന്‍ഗാമി
തിന്നതിന്‍ ബാക്കിയായുള്ളോരീ
കൊല്ലാക്കൊലക്കിരയായ കുഞ്ഞുങ്ങളെ
അമ്മമാരെ, പിതാശ്രേഷ്oരെ
പന്തങ്ങള്‍ ചിന്തയില്‍
കത്തുന്ന യവ്വനത്തെ
നിന്‍റെ പടയും പടഹവും
ബോംബുകള്‍ ചിന്തുന്ന തീയും പുകയും പകകളും
വാരിധിപോലെ പരക്കും നിണങ്ങളും
ആയതു തീര്‍ക്കും രുധിരപ്പുഴകളും
നിന്‍റെ റോക്കറ്റുകള്‍ ആകാശശൂന്യമാം
ധന്യപ്രപഞ്ചവിഹാര-
മഹാകാശമണ്ഡലവീഥിയില്‍
നിന്നും ഉതിര്‍ക്കുന്ന മൃത്യുവിന്‍ തീമഴ
നക്ഷത്രയുദ്ധപഞ്ചാംഗങ്ങള്‍ തീര്‍ത്തു നീ
നിത്യം കളിക്കുന്ന ഭീകരജ്യോതിഷം
നിര്‍ത്തുമോ നിര്‍ത്താന്‍ കഴിയുമോ
കൊല്ലാത്ത വര്‍ത്തമാനം
ഭാവി ഭാസുരമാക്കുമോ
ചൊല്ലൂ ഒബാമ കഴിയുമോ താങ്കള്‍ക്ക്
മുന്‍ഗാമി ചൊല്ലാത്ത സാന്ത്വനം ശാശ്വതം!
കൊല്ലാതിരുക്കുമോ എങ്കില്‍ പറയുക
കൊല്ലുകില്ലാരേയും ആരേയും ഞാനിനി!
നിന്‍റെ പിതാമഹന്മാര്‍ വന്ന നാള്‍വഴി
കണ്ടു മുരളുന്ന വന്‍കര ആഫ്രിക്ക
തന്‍ കൊടുംകാട്ടിലെ സിംഹങ്ങള്‍
സംശയംകൊണ്ടു ചോദിക്കുന്നു
ആരാണു നീ ഈ ഒബാമ?
നിന്‍റെ വംശത്തിന്‍റെ ചോര
ചോരചിന്തിയ ചാട്ടവാര്‍കൂട്ടം
അവര്‍ തന്‍ ചങ്കും കരളും പറിച്ചു
ഭക്ഷിച്ചൊരാ വര്‍ണവെറിയസംഘങ്ങള്‍
നിന്‍റെ പെണ്ണുങ്ങളെ സംഭോഗസദ്യയില്‍
രണ്ടുനിമിഷം ഭുജിച്ചു ചവച്ചരച്ചണ്ടിയാക്കി തുപ്പി
സായിപ്പു മോദിച്ച അന്ധകാരത്തിന്‍റെ നാളുകള്‍
നിര്‍മിച്ച വന്‍ചതിക്കോട്ടകള്‍
ക്രൂരസംസ്കാരശവക്കോട്ടകള്‍
മിന്നുന്നുവോ നിന്‍ ഹൃത്തില്‍ സ്മരണകള്‍
തുള്ളുന്നുവോ നിന്‍റെ ചോര
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും ലുമുംബയും ക്രിസ്ഹാനിയും
വന്നുവോ നിന്‍റെ സ്മരണയില്‍
നീയാരു മന്നനോ മര്‍ത്യനോ
നീഗ്രോയോ ചൊല്ലുക
ആരാണു നീ ഈ ഒബാമ?
രാജ്യസേനാനിയോ വെറും ഭൃത്യനോ ചൊല്ലുക
ഓര്‍ക്കുന്നുവോ നിന്‍റെ മുന്‍ഗാമികള്‍ തീര്‍ത്ത
വേട്ടയില്‍പ്പെട്ടവരാരോ
ആ മഹാഗാന്ധി
ബന്ദാരനായക
വംഗബന്ധു റഹ്മാനും
നിങ്ങള്‍തന്‍ സ്വന്തമാം കെന്നഡി
മിന്നുന്ന സദ്ദാം ഹുസൈന്‍!
ഹാമര്‍ഷീല്‍ഡില്ലേ വിമാനത്തില്‍
നിന്നങ്ങു വീഴിച്ചേതു നരകത്തില്‍
എങ്ങിനെ ഇന്ദിര പോയി, മകന്‍ പോയി
എങ്ങിനെ കാര്‍ക്കറേ പോയി
വേട്ടയാടി പിടിച്ചില്ലയോ
നാടിന്‍റെ നേര്‍ക്കുനേര്‍ നിന്നവരല്ലേ
അവര്‍ നേര്‍ക്കുനേര്‍ നിന്നവരല്ലേ
ഓര്‍ക്കുന്നുവോ ചെഗുവേരയെ
പാബ്ലോയെ, നാടിന്‍ തലവന്‍ അലണ്ടയെ
ഓര്‍ക്കുമ്പോള്‍ ഭീതിയുണ്ടല്ലേ
നാണമുണ്ടോര്‍ക്കുവാനല്ലേ
വീണ്ടും പിടിക്കുമോ വേട്ടയില്‍
നാടിന്‍റെ രോമാഞ്ചനായകന്മാരെ
ചൊല്ലൂ പറയൂ ഒബാമ!
താങ്കള്‍ക്കെന്താണ് പദ്ധതി ചൊല്ലൂ
തീര്‍ന്നില്ല പേരുകള്‍
നീളുന്നു പിന്നെയും നാള്‍വഴി
വീഥികള്‍തോറും
ആരാണു നീ ഈ ഒബാമ
ചൊല്ലുകാരാണു നീ ഈ ഒബാമ?
https://soundcloud.com/gsudhakaran/yhdqvnwziysh
മറുപടിഇല്ലാതാക്കൂ