നരനാണു കഥാപാത്രം

കാടുകേറി കാടുകേറി
കാടുകേറി കാടുകേറി
കാടരായി മാറിടല്ലേ
സഹജന്മാരെ!

കാടുകേറി കാടുകണ്ടു
കാടുകണ്ടു മരംവെട്ടി
മാനംമുട്ടെ വളരുന്ന
മരം തീര്‍ന്നില്ല

മരമാണു കാടിനാകെ
മതിമറന്നാഹ്ലാദിക്കാന്‍
മരഭംഗി നല്‍കുന്നതും
മറന്നിടല്ലേ!

മരമെന്ന പ്രശ്നമില്ല
കാടുമാത്രം പ്രശ്നമത്രേ
മരവിച്ച വാദമാകെ
താഴെവെക്കുക

മരമത്രേ വനം
പിന്നെ വനമത്രേ മരം
രണ്ടും ഇതരമാണെന്നാല്‍
രണ്ടും ഏകമാണല്ലോ

മരവാദി-വനവാദി
എന്നതാര്‍ക്കും ഭൂഷയല്ല
നരനാണ് കഥാപാത്രം
അതു സത്യം അറിയുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ