കൊല്ലുന്ന ദൈവങ്ങളോ ?



1 അഭിപ്രായം:

  1. ഒരു ദൈവങ്ങളും, ദൈവങ്ങളിൽ അധിഷ്ടിതമായ തത്വ സംഹിതകളും ആരെയും കൊല്ലാനോ കൊല്ലിക്കാനൊ പറയുന്നില്ല . മർത്യൻ ഈ ഭൂവിൽ കാണിച്ചു കൂട്ടുന്ന എല്ലാ ചെയ്തികൾക്കും അവൻ വിശ്വസിക്കുന്ന ദൈവമാണ് കുറ്റക്കാരൻ ആകുന്നതു. ചിന്താ ശക്തി ഉള്ള മനുഷ്യൻ അവന്റെ ചിന്താ മണ്ഡലത്തിൽ വരുന്ന കാര്യങ്ങൾ ചെയ്യുന്നു അത് ചിലപ്പോൾ അധാര്മ്മികം ആയേക്കാം ചിലപ്പോൾ ക്രൂരവും സംസ്ക്കാര ശൂന്യവും ആയേക്കാം. അതിനു ഉത്തരവാദി അവൻ വിശ്വസിക്കുന്ന ദൈവം ആണ് എന്ന് കരുതാൻ കഴിയില്ല . പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ആണ് എല്ലാ മതങ്ങളും ദൈവങ്ങളും പറയുന്നത് എന്നിട്ടും മനുഷ്യൻ വഴി തെറ്റി പോകുന്നു എങ്കിൽ അതിനു ഒരു പരിധിവരെ ഉത്തരവാദി അവൻ ഇടപെടുന്ന സമൂഹം, അവനിലേക്ക്‌ കുത്തിയിറക്കുന്ന അറിവുകൾ ഇതെല്ലാം ഒരു മനുഷ്യന്റെ ചിന്താധാരകളെയും പ്രവർത്തികളെയും സ്വാധീനിക്കുന്ന ഘടകം ആണ്. "ദൈവം" വിശ്വാസികളെ സംബന്ധിച്ച് അവരുടെ വഴികാട്ടിയും അവർ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നതും ആണ് . നമ്മൾ കമ്മ്യൂണിസ്റ്റു കാര് കമ്മ്യൂണിസ്റ്റു തത്വസംഹിതയിൽ വിശ്വസിക്കുന്ന പോലെ വിശ്വാസികൾ ദൈവത്തിലും വിശ്വസിക്കുന്നു .

    എന്നിരുന്നാൽ തന്നെയും ഇന്ന് സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾക്കും സാംസ്കാരികമായ അധപദനത്തിനും കാരണം ദൈവത്തിലേക്ക് എത്തുന്നു . സമത്വ സുന്ദരമായ ഒരു നല്ല സമൂഹം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു. അതിനായി എല്ലാ വിഭാഗം വിശ്വസ്സികളും ഒരു മനസ്സോടെ മുന്നോട്ടു പോകുകയാണ് വേണ്ടത്. രാഷ്ട്രീയ മൂല്യങ്ങൾ ഉയരത്തി പിടിച്ചു കൊണ്ട് സ്നേഹവും സാഹോദര്യവും ഉള്ള ഒരു സമൂഹം ഉയര്ന്നു വരുക തന്നെ ചെയ്യണം ഇല്ലങ്കിൽ സാംസ്കാരികവും സാമൂഹികവുമായ വലിയ അധപദനത്തിലേക്ക് സമൂഹം എത്തിപ്പെ ടും. സമൂഹത്തിന്റെ നന്മക്കു വേണ്ടി സമൂഹത്തിന്റെ ഉന്നതിക്കായി ഓരോ കാലങ്ങളിൽ വചനങ്ങൾ ഉണ്ടാകുന്നു അത് പ്രവാചകരിൽ കൂടിയും നേതാക്കളിൽ കൂടിയും . അതിനെ നല്ല രീതിയിൽ ഉൾക്കൊണ്ടാൽ ഒരു അക്രമവും ഇല്ലാത്ത സമാധാനം ഉള്ള ഒരു സമൂഹം ഉണ്ടാകും . പരസ്പരം സ്നേഹിക്കുന്ന മനുഷ്യർ ഉള്ള സമൂഹം ആണ് ലോകത്തിൽ ഏറ്റവും മഹാത്തായിട്ടുള്ളത് .

    കൂടുതൽ നല്ല കവിതകളും വിമർശനാത്മക ലേഖനങ്ങളും പ്രതീക്ഷിക്കുന്നു . ലാൽ സലാം അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ